News

തൊഴിലാളികളെ ​അടിമകളെപ്പോലെ പണിയെടുപ്പിക്കു​ന്നു, തൊ​ഴി​ല്‍, വേതന രേഖകളില്ല : കിറ്റെക്സിനെതിരെ റിപ്പോര്‍ട്ട്

കൊ​ച്ചി: കിറ്റെക്സ് കമ്പനിയിൽ അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ​അ​ടി​മ​ക​ളെ​പ്പോ​ലെ പ​ണി​യെ​ടു​പ്പി​ക്കു​​ന്നു​വെ​ന്ന്​ വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട്. കഴിഞ്ഞ ഡിസംബർ 25 ന് ​രാ​ത്രി കമ്പനി​യി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തെ​ക്കു​റി​ച്ച്‌​ അ​ന്വേ​ഷി​ച്ച്‌​ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ ത​യാ​റാ​ക്കി​യ റി​​പ്പോ​ര്‍​ട്ടി​ലാ​ണ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ ദയനീയാവസ്ഥ വി​വരിക്കുന്നത്. ​തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തു​പോ​കാ​ന്‍ അ​നു​വ​ദി​ക്കാ​തെ ഗേ​റ്റ്​​​പൂ​ട്ടി പാ​റാ​വ്​ നി​ര്‍​ത്തി അ​ടി​മ​ക​ളെ​പ്പോ​ലെ പ​ണി​യെ​ടു​പ്പി​ക്കു​ന്ന​ത്​ അ​ന്വേ​ഷ​ണ​സം​ഘം നേ​രി​ല്‍​ക​ണ്ടു.

തൊ​ഴി​ലാ​ളി​ക​ളെ പു​റം​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നോ സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം പു​റ​ത്തു​പോ​കാ​നോ അ​നു​വ​ദി​ക്കാ​തെ പൂ​ട്ടി​യി​ട്ട്​ അ​ടി​മ​ക​ളെ​പ്പോ​ലെ​യാ​ണ്​ പ​ണി​യെ​ടു​പ്പി​ക്കു​ന്ന​ത്. ഇ​ത്​ നി​യ​മ​വി​രു​ദ്ധ​മാ​യ ബ​ന്ധി​ത തൊ​ഴി​ലി​ന്​ (ബോ​ണ്ട​ഡ്​ ലേ​ബ​ര്‍) സ​മാ​ന​മാ​​ണെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യക്തമാക്കുന്നു. തൊഴിലാളികൾക്ക്​ നി​യ​മം അ​നു​ശാ​സി​ക്കു​ന്ന മി​നി​മം വേ​ത​നം ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന​ത്​ വ്യ​ക്ത​മല്ലെന്നും തൊ​ഴി​ലാ​ളി​ക​ളെ സം​ബ​ന്ധി​ക്കു​ന്ന ഒ​രു രേ​ഖ​യും തൊ​ഴി​ല്‍ വ​കു​പ്പി​ന്​ ന​ല്‍​കി​യി​ട്ടി​ല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നൽകിയത് 15 ലക്ഷം രൂപയും 4 ലക്ഷം രൂപയുടെ കാറും 45 പവനും: വീണ്ടും സ്ത്രീധനം ആവശ്യപ്പെട്ട് ക്രൂരപീഡനമെന്ന് യുവതി

തൊഴിലാളികളുടെ വേ​ജ്​ ര​ജി​സ്​​റ്റ​ര്‍ മു​ത​ലാ​യ രേ​ഖ​ക​ളൊ​ന്നും ലേ​ബ​ര്‍ ഓ​ഫി​സി​ല്‍ കാ​ണി​ച്ചി​ട്ടില്ലെന്നും ഇ​തു​സം​ബ​ന്ധി​ച്ച്‌ ലേ​ബ​ര്‍ ഓ​ഫി​സ​ര്‍​മാ​ര്‍​ അ​ന്വേ​ഷി​ച്ചി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. അതേസമയം, കമ്പനിയെ​പ്പ​റ്റി ഒ​രു പ​രാ​തി​യും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ്​ എ​റ​ണാ​കു​ളം ​ജോ​യ​ന്‍റ്​ റീ​ജ​ന​ല്‍ ലേ​ബ​ര്‍ ക​മീ​ഷ​ണ​ര്‍ വ​സ്തു​താ​ന്വേ​ഷ​ണ ക​മ്മീ​ഷ​നോ​ട്​ വ്യക്തമാക്കിയത്. കമ്പനി മാ​നേ​ജ്​​മെ​ന്‍റും പോലീ​സും തൊ​ഴി​ല്‍ വ​കു​പ്പും ത​മ്മി​ല്‍ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ണ്ടെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച്‌​ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button