KeralaLatest NewsNews

കിറ്റെക്‌സില്‍ ഏത് നിയമലംഘനങ്ങളാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതെന്ന വിശദാംശങ്ങള്‍ പുറത്തുവിടണം, സത്യം ജനങ്ങള്‍ അറിയണം

മുഖ്യമന്ത്രിക്കും തൊഴില്‍ വകുപ്പിനും അപേക്ഷ നല്‍കി പ്രകാശ് നായര്‍

കൊച്ചി: കിറ്റെക്സ് കമ്പനിയില്‍ ജൂണ്‍ 20 മുതല്‍ നടത്തിയ പരിശോധയില്‍ ഏത് തരത്തിലുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്ന വിവരങ്ങള്‍ പത്ര-ദൃശ്യമാദ്ധ്യമങ്ങള്‍ വഴി പുറത്തുവിടണം. കൊല്ലം തലവൂര്‍ സ്വദേശി പ്രകാശ് നായരാണ് ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ലേബര്‍ കമ്മീഷണര്‍, വ്യവസായ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ജനങ്ങള്‍ സത്യം അറിയേണ്ടതുണ്ടെന്ന് പ്രകാശ് നായരുടെ അപേക്ഷയില്‍ പറയുന്നു. തുടര്‍ഭരണം ലഭിച്ച സര്‍ക്കാരിന്റെ സല്‍പ്പേര് കളങ്കപ്പെടുത്താന്‍ ഒരു കൂട്ടം ഉദ്യോഗസ്ഥര്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമാണോ ഈ പരിശോധനയ്ക്ക് പിന്നിലെന്ന് പലരും സംശയിക്കുന്നുവെന്നും അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

Read Also :ഇന്ത്യയിലെ മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സ്ഥാപനത്തില്‍ നിരന്തരം നടക്കുന്ന പരിശോധനയില്‍ പ്രതിഷേധിച്ച് സര്‍ക്കാരുമായി ചേര്‍ന്ന് നടത്താന്‍ തീരുമാനിച്ചിരുന്ന 3500 കോടിയുടെ പ്രോജക്ടില്‍ നിന്ന് കിറ്റെക്സ് പിന്മാറിയിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിലെ സത്യാവസ്ഥ അറിയണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് നായര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button