കൊച്ചി: മുഖ്യമന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി ചാലക്കുടി എം.പി ബെന്നി ബെഹന്നാൻ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കൊടി സുനിക്ക് ജയിലിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ടി.പി ചന്ദ്രശേഖരനെ കൊല്ലാൻ സി.പി.എം കൊണ്ടു വന്നവരാണ് ഇപ്പോൾ സ്വർക്കടത്ത്, ക്വട്ടേഷൻ സംഘമായി സംസ്ഥാനത്ത് ഭയാനകമായ അവസ്ഥ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്തിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമുള്ളവർ ഉണ്ടെന്നും കേസിൽ ഹൈക്കോടതിയുടെ നേരിട്ടുള്ള അന്വേഷണമാണ് വേണ്ടതെന്നും ബെന്നി ബെഹന്നാൻ പറഞ്ഞു. കൊടി സുനിയുടെയും ഷാഫിയുടെയും പേരുകൾ അർജുൻ ആയങ്കിയുടെ വെളിപ്പെടുത്തലിൽ ഉണ്ട്. സെൻട്രൽ ജയിലുകൾ ക്വട്ടേഷൻ സംഘങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും സ്വർണക്കടത്തിൽ ഞെട്ടിക്കുന്ന വാർത്ത കേരളം കേൾക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോഴുള്ള ഭയാനകമായ അവസ്ഥ സി.പി.എം സൃഷ്ടിച്ചതാണെന്നും സംസ്ഥാന സർക്കാർ ജനകീയ പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments