മനില: ഫിലിപ്പൈന്‍സില്‍ വ്യോമസേനാ തകര്‍ന്നുവീണ് 17 പേര്‍ മരിച്ചു. അപകടത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തുള്ള 11 ഇന്‍ഫന്ററി ഡിവിഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൈനിക മേധാവി സിലിറ്റോ സോബെജാന അറിയിച്ചു. 92 വ്യോമസേനാ ഉദ്യോഗസ്ഥരുമായി പോയ സി 130 ഹെര്‍ക്കുലീസ് എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടമുണ്ടായത്.
Read Also : പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിൽ സംഘടനാപരമായും രാഷ്ട്രീയമായും പാർട്ടി പരാജയപ്പെട്ടു : സി.പി.എം
അപകടത്തില്‍പ്പെട്ട വിമാനത്തില്‍ 92 പേരാണ് ഉണ്ടായിരുന്നതെന്ന് ഫിലിപ്പൈന്‍സ് പ്രതിരോധ മന്ത്രി ഡെഫ് ലിന്‍ ലോറെന്‍സ വ്യക്തമാക്കിയിട്ടുണ്ട്. അപകടത്തില്‍ മരിച്ച 17 പേരുടെയും മൃതദേഹവും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മൂന്ന് പൈലറ്റുമാരും അഞ്ച് ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരില്‍ കൂടുതല്‍ പേരും സൈനികരാണ്.
സുലു പ്രവിശ്യയിലെ ജോളോ ദ്വീപില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കഗയാന്‍ ഡി ഒറോ നഗരത്തില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരുമായി പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടിട്ടുള്ളത്.
Post Your Comments