Latest NewsNewsIndia

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിൽ സംഘടനാപരമായും രാഷ്ട്രീയമായും പാർട്ടി പരാജയപ്പെട്ടു : സി.പി.എം

ഇടതുപക്ഷ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിൽ സംഘടനാപരമായും രാഷ്ട്രീയമായും പാർട്ടി പരാജയപ്പെട്ടു : സി.പി.എം

കൊൽക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി പരാജയപ്പെട്ടെന്ന് സി.പി.എം ഘടകം. തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടിയ്ക്ക് സംഘടനാപരമായ പ്രവർത്തനങ്ങളിലും രാഷ്ട്രീയപരമായ പ്രവർത്തനങ്ങളിലും ഗുരുതരമായ വീഴ്ചകളാണ് സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇടതുപക്ഷ ആശയങ്ങൾ ജനങ്ങളിൽ എത്തിക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ‘പാർട്ടിയുടെ മിക്കവാറും എല്ലാ ബഹുജന സംഘടനകളും തങ്ങളുടെ റിപ്പോർട്ടുകളിൽ ഐ‌.എസ്‌.എഫുമായുള്ള സഖ്യം തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായതായി പറയുന്നു. ഐ‌എസ്‌എഫ് ഒരു മതേതര ഫോറമാണെന്ന് ഞങ്ങൾ പറഞ്ഞെങ്കിലും ഒരു മുസ്ലീം പുരോഹിതനെ അവരുടെ നേതാവായി പ്രഖ്യാപിച്ചു. അതിനാൽ, ഐ.എസ്.എഫ് ഒരു സാമുദായിക സംഘടനയാണെന്ന ധാരണ ജനങ്ങൾക്ക് ഉണ്ടായിരുന്നു, അവരുമായുള്ള സഖ്യം നമ്മുടെ ശക്തമായ മതേതര പ്രതിച്ഛായയെ ബാധിച്ചു.’

Read Also  :  ഒൻപത് വയസുകാരിയെ കഴുത്തുഞെരിച്ച് കൊന്നത് അമ്മ: പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ അമ്മ വാഹിദയെ പോലീസ് അറസ്റ്റ് ചെയ്തു

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനും കോൺഗ്രസിനും ഒരു സീറ്റ് പോലും നേടാനായില്ല. അതേസമയം ഐ‌എസ്‌എഫിന് മത്സരിച്ച 27 സീറ്റില്‍ ഒരെണ്ണം ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button