Latest NewsIndiaNews

കോവിഡ് മുന്നണി പോരാളികളാണോ: ഈ പമ്പിൽ നിന്നും 5 ലിറ്റർ ഇന്ധനം സൗജന്യം

ന്യൂഡൽഹി: കോവിഡ് മുന്നണി പോരാളികൾക്ക് സൗജന്യമായി ഇന്ധനം നൽകി മൈസൂരുവിലെ ഈ പെട്രോൾ പമ്പ്. കോവിഡ് മുന്നണി പോരാളികൾക്ക് അഞ്ച് ലിറ്റർ പെട്രോൾ വീതമാണ് സൗജന്യമായി നൽകുന്നത്. ബോഗാഡി സർക്കിളിലെ എൻ സുന്ദരം ആൻഡ് സൺസ് എന്ന പമ്പിൽ നിന്നാണ് ഇത്തരമൊരു ആനുകൂല്യം ലഭിക്കുന്നത്. മെഡിക്കൽ രംഗത്തും അല്ലാത്ത മേഖലയിലേയും കോവിഡ് മുന്നണി പോരാളികൾക്കും ഈ സൗകര്യം ലഭ്യമാണ്.

Read Also: ‘കൊല്ലം എം.എൽ.എയ്ക്ക് അടിയന്തിരമായി, കൂടുതൽ ചാർജ് നിൽക്കുന്ന, കൊള്ളാവുന്ന ഒരു ഫോൺ സർക്കാർ വാങ്ങി നൽകേണ്ടതാണ്’

50 ഓളം കോവിഡ് പോരാളികൾക്ക് ഇതുവരെ സൗജന്യമായി ഇന്ധനം നൽകിയെന്നാണ് പെട്രോൾ പമ്പിന്റെ പ്രൊപ്രൈറ്റർ കുമാർ കെ എസ് വ്യക്തമാക്കി. വിശ്രമമില്ലാതെയാണ് കോവിഡ് മുൻനിരപ്പോരാളികളുടെ സേവനമെന്നും അതിനാൽ അവരോട് നന്ദി പ്രകാശിപ്പിക്കുന്നതിനാണ് ഇത്തരമൊരു നിലപാടെന്നാണ് കുമാർ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. മെഡിക്കൽ രംഗത്ത് മാത്രം പ്രവർത്തിക്കുന്നവരോടൊപ്പം ഡെലിവെറി ജീവനക്കാർ, ഡ്രൈവർമാർ എന്നിവർക്കും സൗജന്യമായി ഈ പമ്പിൽ നിന്നും ഇന്ധനം നൽകുന്നുണ്ട്.

Read Also: ‘ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരിൽ ചുമക്കാൻ ജനങ്ങളെ നിർബന്ധിതരാക്കരുത്’: ഡോ.ബിജു

shortlink

Related Articles

Post Your Comments

Related Articles


Back to top button