ലഖ്നൗ: ചരിത്രത്തിലിടം പിടിക്കുകയാണ് ഉത്തര്‍പ്രദേശ്. ഒറ്റയടിക്ക് ഒമ്പത് മെഡിക്കല്‍ കോളേജുകള്‍ നാടിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജൂലായ് ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ഒമ്പത് മെഡിക്കല്‍ കോളേജുകള്‍ ഉദ്ഘാടനം ചെയ്യും.
Read Also : സി.കെ.ആശ എംഎല്‍എയും എസ്ഐ ആനി ശിവയും തമ്മിലുണ്ടായ തര്‍ക്കം : അന്വേഷണത്തിന് സിപിഐ
ദിയോറിയ, ഇറ്റാ, ഫത്തേപൂര്‍, ഗാസിപൂര്‍, ഹര്‍ദോയ്, ജോന്‍പൂര്‍, മിര്‍സാപൂര്‍, പ്രതാപ്ഗര്‍, സിദ്ധാര്‍ത്ഥ്നഗര്‍ എന്നീ ജില്ലകളിലാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ ഉയര്‍ന്നത്. ഉത്തര്‍പ്രദേശിന്റെ ചരിത്രത്തിലാദ്യമായാണ് ഒരേ ദിവസം ഇത്രയധികം മെഡിക്കല്‍ കോളേജുകള്‍ ഉദ്ഘാടനം ചെയ്യുന്നത്. 25 വര്‍ഷം മുന്‍പ് ഗുജറാത്തില്‍ നടന്ന വികസനമാണ് ഇപ്പോള്‍ യുപിയിലും കാണാനാകുന്നത്. യോഗി ആദിത്യനാഥ് എന്ന ഭരണകര്‍ത്താവിന്റെ ഇച്ഛാശക്തിയാണ് ഉത്തര്‍പ്രദേശിലെ ഈ മാറ്റങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments