ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ദേശീയ കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണിയ്ക്ക് സാദ്ധ്യത. ഇതിന്റെ ഭാഗമായി ശശി തരൂര്‍ എം.പി കോണ്‍ഗ്രസ് ലോക്സഭ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകുമെന്നാണ് സൂചന. നിലവിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ അധീര്‍ രഞ്ജന്‍ ചൗധരിയെ തല്‍സ്ഥാനത്ത് മാറ്റുമെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
Read Also :പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിൽ സംഘടനാപരമായും രാഷ്ട്രീയമായും പാർട്ടി പരാജയപ്പെട്ടു : സി.പി.എം
മൂന്ന് മാസത്തിനകം എഐസിസി പ്രസിഡന്റിനെ തീരുമാനിക്കുമെന്നാണ് അറിയുന്നത്. പാര്‍ലമെന്റിനകത്തെ ശശി തരൂരിന്റെ പ്രകടനത്തെ ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും അംഗീകരിക്കുന്നുണ്ട്. പൊതുസമൂഹത്തിനിടയിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടിയെ നയിക്കാന്‍ ശശി തരൂരിനെ കൊണ്ടുവരുന്നത്.
ബംഗാളിലെ ബഹറംപൂര്‍ ലോക്സഭ എംപിയായ അധീര്‍ പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനുമാണ്. മമതക്കെതിരെയും ബംഗാള്‍ സര്‍ക്കാറിനെതിരെയും നിരന്തരം വെടിയുതിര്‍ക്കുന്ന അധീറിനെ മാറ്റുന്നതുവഴി മമതയുമായി കൈകോര്‍ക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇതുവഴി പാര്‍ലമെന്റില്‍ ബിജെപിക്കെതിരെയുള്ള പോരാട്ടത്തിന് തൃണമൂല്‍ പിന്തുണ ലഭിക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു.
Post Your Comments