ന്യൂഡൽഹി: ‘കശ്മീർ ഫയൽസ്’ സിനിമ സിങ്കപ്പൂരിൽ നിരോധിച്ചതിന് പിന്നാലെ, വാദപ്രതിവാദവുമായി സംവിധായകൻ വിവേക് അഗ്നിഹോത്രിയും കോൺഗ്രസ് എം.പി. ശശി തരൂരും രംഗത്ത്. ട്വിറ്ററിലൂടെയാണ് അവർ പരസ്‌പരം പോരടിച്ചത്. സിനിമ നിരോധിച്ചതിനെക്കുറിച്ചുള്ള വാർത്ത ട്വീറ്റ് ചെയ്തുള്ള തരൂരിന്റെ പോസ്റ്റാണ് പോരിന് തുടക്കമിട്ടത്. ‘ഇന്ത്യയിലെ ഭരണകക്ഷി കൊട്ടിഘോഷിക്കുന്ന സിനിമ, കശ്മീർ ഫയൽസ്, സിങ്കപ്പൂരിൽ നിരോധിച്ചു’ എന്ന് ലേഖനത്തിനൊപ്പം അദ്ദേഹം കുറിച്ചു.
എന്നാൽ, ഇതിനു മറുപടിയുമായി അഗ്നിഹോത്രി രംഗത്തെത്തി. ‘ലോകത്തെ ഏറ്റവും കടുത്ത സെൻസർ’ എന്ന് സിങ്കപ്പൂരിനെ വിളിച്ചുകൊണ്ടായിരുന്നു ട്വീറ്റ്. തരൂരിന്റെ അന്തരിച്ച ഭാര്യ സുനന്ദാ പുഷ്കറിനെക്കുറിച്ചും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ‘സുനന്ദാ പുഷ്കർ കശ്മീരി ഹിന്ദുവായിരുന്നില്ലേ? ആണെങ്കിൽ ഹിന്ദു പാരമ്പര്യപ്രകാരം മരിച്ചവരെ ആദരിക്കണം. നിങ്ങളുടെ ട്വീറ്റ് നീക്കി, അവരുടെ ആത്മാവിനോട് മാപ്പുപറയണം’ – അഗ്നിഹോത്രി കുറിച്ചു.
Post Your Comments