NattuvarthaLatest NewsKeralaNews

ജീവന് ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തലുമായി കിറ്റെക്സ് ഉടമ സാബു. എം. ജേക്കബ്

ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണം

തിരുവനന്തപുരം: തന്റെ ജീവന് ഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി കിറ്റക്‌സ് ഉടമ സാബു ജേക്കബ്. സ്വകാര്യ ന്യൂസ് ചാനലിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ജീവൻ തന്നെ അപകടത്തിലാണ് എന്നായിരുന്നു സാബു. എം. ജേക്കബ് വെളിപ്പെടുത്തിയത്.

രാഷ്ട്രീയ പാർട്ടികൾക്ക് പിരിവ് നൽകാത്തതിനും ഇഷ്ടക്കാരായ അനർഹർക്ക് ജോലി നൽകാത്തതുമൊക്കെ തന്നെ ഉപദ്രവിക്കാൻ പല സമയങ്ങളിലായി കാരണങ്ങളായെന്നും സാബു എം ജേക്കബ് പറഞ്ഞു. ഉപദ്രവിക്കുന്ന ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്നും എല്ലാ രേഖകളും ഹാജരാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button