കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിനെതിരെ ആഞ്ഞടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കൈരളി പോലും ചെയ്യാത്ത കാര്യങ്ങളാണ് ഏഷ്യാനെറ്റ് ന്യൂസ് ചെയ്തത്. ‘ബി.ജെ.പിക്കെതിരെ കള്ളക്കഥകള്‍ ചമയ്ക്കാന്‍ പ്രത്യേകം സംഘത്തെ നിയമിച്ചിരിക്കുകയാണ് ഏഷ്യാനെറ്റ്. ഇതാണോ ഇവരുടെ മാദ്ധ്യമ പ്രവര്‍ത്തനം. ഏഷ്യാനെറ്റ് സിപിഎമ്മിനെതിരെ ഒരു വാര്‍ത്ത പോലും കൊടുക്കില്ല. അവര്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്യാപ്റ്റ്ന്‍ പദവി നല്‍കി ആനുകൂല്യങ്ങള്‍ പറ്റുകയായിരുന്നെന്നും’ സുരേന്ദ്രന്‍ വ്യക്തമാക്കി.
Read Also : ബിജെപിയെ പരാജയപ്പെടുത്താന്‍ വന്‍ അഴിച്ചുപണിക്ക് തയ്യാറെടുത്ത് കോണ്‍ഗ്രസ്
‘ ജനാധിപത്യ വിരുദ്ധമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് താന്‍ ചെയ്തത്. എന്നാല്‍ നിങ്ങള്‍ എനിക്കെതിരെ എന്തെല്ലാം വാര്‍ത്തകളാണ് പിന്നീട് നല്‍കിയതെന്നും’ – കെ.സുരേന്ദ്രന്‍ ചോദിച്ചു. ഇതിനെ മാദ്ധ്യമ പ്രവര്‍ത്തനം എന്നല്ല പറയുക. വേറെ പണി എന്നാണെന്നും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു. എനിക്ക് പറയാന്‍ മാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോം ആവശ്യമില്ലെന്നും പറയാനുള്ളത് പറഞ്ഞിട്ട് പോകുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Post Your Comments