മുംബൈ: മഹാരാഷ്ട്രയിലെ കെമിക്കല്‍ പ്ലാന്റില്‍ സ്ഫോടനം. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ സ്ഫോടനത്തില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പാല്‍ഘറിലാണ് സംഭവമുണ്ടായത്.
Also Read: കോവിഡ് മരണങ്ങളിലെ നമ്പർ വൺ പൂഴ്ത്തിവെയ്പ്പ് കേരളത്തിന് പുറത്തും: മരിച്ചവരിൽ ഏറെ മലയാളികൾ
ബോയ്സര്‍ താരാപൂര്‍ വ്യാവസായിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് കെമിക്കല്‍സിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന് പിന്നാലെ അഗ്നിശമന സേന യൂണിറ്റുകള്‍ സ്ഥലത്തെത്തി. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തുള്ള തുംഗ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Post Your Comments