Latest NewsKeralaNattuvarthaNewsIndia

‘പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റ് ടീമുകൾ നിശബ്ദമാണ്’:യു.പി തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ അഭിപ്രായവുമായി കൃഷ്ണകുമാർ

പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടൻ അടകോടൻ എല്ലാത്തിനേം കൂടി കൂട്ടിയപ്പോൾ 7 എണ്ണം

തിരുവനന്തപുരം: 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സലാണ് ഉത്തർപ്രദേശിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എന്ന അഭിപ്രായവുമായി നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാർ. 75 സീറ്റിൽ 67 ഉം ബിജെപിക്ക് കിട്ടിയ റിഹേഴ്സൽ ഇങ്ങനെയാണെങ്കിൽ 2022 ലെ ടേക്കിൽ എന്താവും അവസ്ഥ എന്നും അദ്ദേഹം ആശ്ചര്യപ്പെടുന്നു. ഇലക്ഷൻ നടത്തുന്നതിനായി കോടികൾ ചിലവാക്കണോ എന്നും അദ്ദേഹം ചോദിക്കുന്നു.

പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ എല്ലാം നിശബ്ദമാണെന്നും ആഴ്ചകളായി കരയുന്നവർക്ക് ഒരു ദിവസം റസ്റ്റ്‌ നല്ലതാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിക്കുന്നു.യു.പിയിൽ ഇത്തവണ തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലായതിനാൽ EVM ന്റെ പേരിലും കരയാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇന്നു വന്നു.. 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സൽ. 75 സീറ്റിൽ 67 ഉം ബിജെപിക്ക്.. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടൻ അടകോടൻ എല്ലാത്തിനേം കൂടി കൂട്ടിയപ്പോൾ 7 എണ്ണം. ബെസ്റ്റ്.. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ. റിഹേഴ്സൽ ഇങ്ങനെ എങ്കിൽ 2022 ലെ ടേക്കിൽ എന്താവും അവസ്ഥ.. ഇലക്ഷൻ നടത്തുന്നതിനായി കോടികൾ ചിലവാക്കണോ ..അല്ല വെറുതെ പറഞ്ഞന്നേ ഉള്ളു.. പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ ഇന്നു നിശബ്ദമാണ്.. ആഴ്ചകളായി കരയുന്നവർക്ക് ഒരു ദിവസം റസ്റ്റ്‌.. അത് നല്ലതാണ്.. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാൽ EVM ന്റെ പേരിലും കരയാൻ കഴിഞ്ഞില്ല.. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ… ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങൾക്ക്‌ ഒരായിരം നന്ദിയും..ജയ് ഹിന്ദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button