KeralaNattuvarthaLatest NewsNews

‘അജ്ഞാത കാമുകൻ ആയത് ഗ്രീഷ്മ, ഉണ്ടായിരുന്നത് നിരവധി വ്യാജ അക്കൗണ്ടുകൾ’: യുവാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് പോലീസ്

ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്താണ് യുവാവ്

കൊല്ലം: കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞ് മരിച്ച സംഭവത്തില്‍ അന്വേഷണം അവസാന ഘട്ടത്തിൽ. പ്രതി രേഷ്മയുമായി അനന്തു എന്ന പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത ഗ്രീഷ്മയാണ് എന്ന വിവരം നല്‍കിയ യുവാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി. ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്താണ് യുവാവ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതി രേഷ്മയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു.

വിവരം നല്‍കിയ പരവൂര്‍ സ്വദേശിയായ യുവാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്താനായി കോടതിയെ സമിപിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഗ്രീഷ്മക്ക് നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉള്ളതായി സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.

അതേസമയം, കുട്ടിയെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പ്രതി രേഷ്മയ്ക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നകാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി ഭാഗമായി പ്രദേശവാസികളായ ചിലരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും, കോവിഡ് ബാധിതയായ രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button