KeralaLatest NewsNews

തന്‍റെ നിലപാടുകള്‍ ചില സംഘടനകള്‍ വളച്ചൊടിച്ചു: സല്യൂട്ട് വിവാദത്തില്‍ പ്രതികരണവുമായി തൃശൂര്‍ മേയര്‍

ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ മേയര്‍  ഡി.ജി.പിക്കാണ് കത്ത് നല്‍കിയത്

തൃശൂര്‍ : പൊലീസുകാര്‍ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയില്‍ വിശദീകരണവുമായി തൃശൂര്‍ മേയര്‍ എം.കെ വര്‍ഗീസ്. ഒറ്റത്തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും തൃശൂര്‍ മേയര്‍ പറഞ്ഞു. സല്യൂട്ട് ചോദിച്ച്‌ വാങ്ങാന്‍ വേണ്ടിയല്ല ഡി.ജി.പിക്ക് കത്തയച്ചത്. തന്‍റെ നിലപാടുകള്‍ ചില സംഘടനകള്‍ വളച്ചൊടിച്ചു. പൊലീസില്‍ നിന്ന് ഔദ്യോഗിക മറുപടി ലഭിച്ചില്ലെന്നും മേയര്‍ വ്യക്തമാക്കി.

ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ ബഹുമാനിക്കുന്നില്ലെന്നും സല്യൂട്ട് നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടി തൃശൂര്‍ മേയര്‍  ഡി.ജി.പിക്കാണ് കത്ത് നല്‍കിയത്. ഔദ്യോഗിക വാഹനം കടന്നു പോകുമ്പോൾ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ കാണാത്ത രീതിയില്‍ ഒഴിഞ്ഞുമാറുന്നതായും പ്രോട്ടോകോള്‍ അനുസരിച്ചുള്ള ബഹുമാനം കാണിക്കുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. ബഹുമാനിക്കാത്ത അവസ്ഥ പലതവണ പൊലീസില്‍ നിന്നുണ്ടായെന്നും ഇക്കാര്യം അധികാരികളെ അറിയിച്ചിരുന്നുവെന്നും കത്തില്‍ പറയുന്നു.

Read Also : കള്ളക്കടത്ത് സ്വര്‍ണം കവരാന്‍ ടി.പി കേസ് പ്രതികളും സഹായിച്ചതായി അര്‍ജുന്റെ നിർണായക മൊഴി: ഫോൺ ആറ്റിലെറിഞ്ഞു

എന്നാൽ, പൊലീസ് പ്രോട്ടോക്കോള്‍ പാലിക്കുന്നില്ലെന്ന തൃശൂര്‍ മേയറുടെ പരാതിയില്‍ കഴമ്പില്ലെന്ന്  പൊലീസ് വ്യക്തമാക്കിയിരുന്നു. പൊലീസ് സ്റ്റാന്‍ഡിംഗ് ഓര്‍ഡര്‍ പ്രകാരമുള്ള പ്രോട്ടോക്കോളാണ് പാലിക്കുന്നത്. നിലവിലെ പൊലീസ് സ്റ്റാന്‍ഡിംഗ് ഓര്‍ഡറില്‍ പ്രസിഡന്‍റ് ,വൈസ് പ്രസിഡന്‍റ്, ഗവര്‍ണ്ണര്‍, മുഖ്യമന്ത്രി എന്നിവര്‍ കഴിഞ്ഞാല്‍ കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ക്കാണ് സല്യൂട്ട് നല്‍കേണ്ടതുള്ളൂ. കൂടാതെ മേലുദ്യോഗസ്ഥര്‍ക്കും. ഈ ഓര്‍ഡര്‍ പ്രകാരം മേയര്‍ക്ക് സല്യൂട്ട് നല്‍കേണ്ടതില്ലെന്നും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button