പാരിസ്: റയൽ മാഡ്രിഡിന്റെ മുൻ നായകൻ സെർജിയോ റാമോസ് പിഎസ്ജിയിൽ. റയൽ മാഡ്രിഡ് വിട്ട താരം രണ്ട് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് പിഎസ്ജിയിലെത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ താരം കരാറിൽ ഒപ്പുവെക്കും. അടുത്ത ദിവസങ്ങളിലായി റാമോസ് പാരിസിലെത്തി മെഡിക്കൽ പൂർത്തിയാകും. റയലിൽ ലഭിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലമാണ് പിഎസ്ജി റാമോസിന് വാഗ്ദാനം ചെയ്തിരിക്കുന്നത്.
2020-21 സീസൺ അവസാനത്തോടെയാണ് 35കാരനായ റാമോസിന്റെ റയലിനെ കരാർ അവസാനിച്ചത്. 16 വർഷത്തോളം റയലിനായി കളിച്ച താരം ക്ലബിൽ തുടരുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. റയലിൽ തന്റെ 16 വർഷത്തെ കരിയർ അവസാനിപ്പിച്ചത് കരാർ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണെന്ന് ക്ലബ് വിട്ടതിന് ശേഷം റാമോസ് പറഞ്ഞു.
Read Also:- ക്യാന്‍സര്‍ തടയാൻ ഉലുവ വെള്ളം
രണ്ടു വർഷത്തെ കരാർ ആവശ്യപ്പെട്ട തനിക്ക് ക്ലബ് നൽകിയത് ഒരു വർഷത്തെ കരാറാണ്. ആ കരാർ അംഗീകരിച്ചപ്പോൾ അത് റദ്ദായെന്ന് ക്ലബ് അറിയിക്കുകയും ചെയ്തുവെന്ന് താരം വ്യക്തമാക്കി. പിഎസ്ജിയ്ക്ക് പുറമെ മാഞ്ചസ്റ്റർ സിറ്റി, സെവിയ്യ, യുവന്റസ് എന്നിവരും റാമോസിനായി രംഗത്തുണ്ടായിരുന്നു.
Post Your Comments