Latest NewsNewsIndia

കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ല, അതിനുള്ള കാരണം ചൂണ്ടിക്കാട്ടി ഗവേഷകര്‍

ന്യൂഡല്‍ഹി : കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ ആശ്വാസവാര്‍ത്തയുമായി ഇന്ത്യന്‍ ഗവേഷകര്‍. അഞ്ചാംപനിയുടെ വാക്‌സിന്‍ (എംഎംആര്‍) എടുത്ത കുട്ടികളില്‍ കോവിഡ് ബാധിച്ചാലും നേരിയ ലക്ഷണങ്ങളോടെ വന്നുപോകുമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. സാര്‍സ്-കോവ് 2 വിലെ സ്‌പൈക്ക് പ്രോട്ടീനും മീസല്‍സ് വൈറസിലെ പ്രോട്ടീനില്‍ അടങ്ങിയിട്ടുള്ള ഹീമോഗ്ലൂട്ടിനും തമ്മില്‍ സാമ്യമുണ്ട്. ഇതേ തുടര്‍ന്നാണ് പഠനം നടത്താന്‍ ഗവേഷകര്‍ തീരുമാനിച്ചത്.

Read Also : പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കി പോപ്പുലര്‍ ഫ്രണ്ട് : സെക്രട്ടറിയേറ്റ് മാര്‍ച്ചിനൊരുങ്ങി നേതാക്കള്‍

സാര്‍സ്-കോവ്-2 വൈറസിനെതിരെ അഞ്ചാംപനിയുടെ വാക്‌സിന്‍ 87.5 ശതമാനം ഫലപ്രാപ്തി കാണിച്ചിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. മീസല്‍സ് വാക്‌സിന്‍ കുട്ടികളില്‍ കോവിഡ് ബാധയ്‌ക്കെതിരെ ദീര്‍ഘകാല സംരക്ഷണവും പ്രധാനം ചെയ്യാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കോവിഡ് ബാധിച്ച കുട്ടികളെ സൈറ്റോകിന്‍ സ്റ്റോം (പ്രതിരോധ സംവിധാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥ) എന്ന അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ നിന്നും എംഎംആര്‍ വാക്‌സിന്‍ സംരക്ഷിച്ചേക്കുമെന്നും ഗവേഷകര്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button