Latest NewsKeralaNews

കു​റ​ഞ്ഞ വി​ല​യി​ല്‍ ലഹരി തന്നിരുന്ന മലയാളികളുടെ സ്വ​ന്തം ജ​വാ​ന്‍, ജനപ്രിയ ബ്രാൻഡ് തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും

തിരുവല്ല: ട്രാവന്‍കൂര്‍ ഷുഗേഴ്സിലെ സ്പിരിറ്റ് മോഷണത്തെ തുടർന്ന് താൽക്കാലികമായി നിര്‍ത്തലാക്കിയ ജവാന്‍ റമ്മിന്‍റെ ഉല്‍പാദനം തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും. ബവ്കോ ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. ഉത്പാദനം തിങ്കളാഴ്ച മുതൽ തന്നെ വീണ്ടും തുടങ്ങണമെന്ന് ബവ്കോ എംഡി യോഗേഷ് ഗുപ്ത ജീവനക്കാർക്ക് നിർദേശം നൽകിയാതായി റിപ്പോർട്ട്.

സ്പിരിറ്റ് വെള്ളം ചേർത്ത് മറിച്ച് വിറ്റ സംഭവം വിവാദമായതോടെ ജനറൽ മാനേജരെ സസ്പെൻഡ് ചെയ്തിരുന്നു. ഇയാൾക്ക് പകരം പുതിയ ജനറൽ മാനേജരെ നിയമിക്കും. ഇദ്ദേഹത്തിന് താത്കാലിക ചുമതലയാകും നൽകുക. നേരത്തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ പു​ളി​ക്കീ​ഴ് ട്രാ​വ​ന്‍​കൂ​ര്‍ ഷു​ഗേ​ഴ്‌​സ് ആ​ന്‍​ഡ് കെമിക്കൽസിലെ അട്ടിമറി കൈയ്യോടെ പിടികൂടിയതോടെ ജ​ന​പ്രി​യ ബ്രാ​ന്‍​ഡാ​യ ജ​വാ​ന്‍ റ​മ്മി​ന്‍റെ ഉ​ത്പാ​ദ​നം ഇവിടെ നിർത്തിയിരുന്നു.

കു​റ​ഞ്ഞ വി​ല​യി​ല്‍ ല​ഭി​ച്ചി​രു​ന്ന നാ​ടിന്‍റെ സ്വ​ന്തം ജ​വാ​ന്‍ റ​മ്മാ​ണ് ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ച്ചു​വ​ന്ന​ത്. ഇ​തി​നെ ഏ​റെ വി​ല്പ​ന​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ഏ​റെ​നാ​ളാ​യി ജ​വാ​ന്‍ റ​മ്മി​ന്‍റെ ല​ഭ്യ​ത കു​റ​ഞ്ഞു. ഉ​ത്പാ​ദ​നം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ ഗൂ​ഢ​നീ​ക്കം നടന്നതായി ആരോപണമുണ്ട്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ള്‍ സ്പി​രി​റ്റ് തി​രി​മ​റി ക​ണ്ടെ​ത്തി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button