തിരുവല്ല: ജവാൻ മദ്യ നിര്‍മാണത്തിനായി എത്തിച്ച സ്പിരിറ്റ് മറിച്ചുവിറ്റ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പൊതുമേഖലാ സ്ഥാപനമായ പുളിക്കീഴ് ട്രാവൻകൂര്‍ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സിലേക്ക് മദ്യനിര്‍മ്മാണത്തിനായി മഹാരാഷ്ട്രയില്‍ നിന്നുകൊണ്ടുവന്ന സ്പിരിറ്റ് മറിച്ചുവില്‍ക്കാൻ സഹായിച്ച രാമേശ്വര്‍ കൈലാസ് ഗെയ്ക്ക്വാദി(32)നെയാണ് അറസ്റ്റ് ചെയ്തത്. പുളിക്കീഴ് പൊലീസ് ആണ് പിടികൂടിയത്.
മഹാരാഷ്ട്ര ഷിര്‍പൂര്‍ പല്ലാസര്‍ സ്വദേശിയായ ഇയാളെ സംസ്ഥാനത്തെ സാഗ്വിയില്‍ നിന്ന് പിടികൂടിയത്. കേസിലെ എട്ടാം പ്രതിയായ ഇയാളെ ഇന്ന് ഉച്ചയോടെയാണ് തിരുവല്ലയിലെത്തിച്ചത്.
Read Also : ‘ശമ്പളം വൈകുന്നു, ഓണം ആനുകൂല്യമില്ല: കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും പണിമുടക്കിന് ഒരുങ്ങുന്നു
ജവാൻ മദ്യം നിര്‍മ്മിക്കാനായി എത്തിച്ച സ്പിരിറ്റ് 2021ജൂണ്‍ 30ന് മറിച്ചുവിറ്റതായാണ് എക്സൈസ് കണ്ടെത്തല്‍. മദ്ധ്യപ്രദേശിലെ ബറുവയില്‍ നിന്ന് ട്രാവൻകൂര്‍ ഷുഗേഴ്സിലേക്ക് രണ്ട് ടാങ്കുകളിലായി എത്തിച്ച സ്പിരിറ്റില്‍ 20,386 ലിറ്ററാണ് കാണാതായത്. ഇതേ തുടര്‍ന്ന്, നടത്തിയ അന്വേഷണത്തില്‍ ട്രാവൻകൂര്‍ ഷുഗേഴ്സ് ആൻഡ് കെമിക്കല്‍സ് ജനറല്‍മാനേജര്‍ അലക്സ് പി.എബ്രഹാം, ടാങ്കര്‍ ഡ്രൈവര്‍മാരായ തൃശൂര്‍ പാട്ടുകോന്നാട്ട് നന്ദകുമാര്‍, ഇടുക്കി അറക്കുളം കാവുംപടി വട്ടക്കുന്നേല്‍ സിജോ തോമസ്, കമ്പനി ഉദ്യോഗസ്ഥനായ ചെങ്ങന്നൂര്‍ പാണ്ടനാട് മണിവീണയില്‍ അരുണ്‍കുമാര്‍, പേഴ്സണല്‍ മാനേജര്‍ പി.യു.ഹാഷിം, പ്രൊഡക്ഷൻ മാനേജര്‍ മേഘ മുരളി, മദ്ധ്യപ്രദേശ് സ്വദേശി സതീഷ് ബാലചന്ദ് വാനി എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
12 ലക്ഷം രൂപയ്ക്ക് സ്പിരിറ്റ് മറിച്ചുവിറ്റതായി സതീഷ് ബാലചന്ദ് വാനി പൊലീസിനോട് പറഞ്ഞിരുന്നു. ഇതില്‍ 10.28ലക്ഷം സ്പിരിറ്റ് ടാങ്കര്‍ ഡ്രൈവര്‍മാരില്‍ നിന്ന് എക്സൈസ് പിടിച്ചെടുത്തിരുന്നു. പത്ത് ദിവസത്തോളം പൊലീസ് മഹാരാഷ്ട്രയില്‍ ക്യാമ്പ് ചെയ്താണ് പ്രതിയെ പിടികൂടിയത്.
Post Your Comments