പൂവാര്‍: റിട്ട. അദ്ധ്യാപികയായ ഓമനയുടെ മരണം മകന്റെ മർദ്ദനത്തിൽ. റിട്ട. മിലിറ്ററി ഉദ്യോഗസ്ഥനായ മകനാണു മദ്യലഹരിയില്‍ അമ്മയെ തല്ലിക്കൊന്നത്. പൂവാര്‍ പാമ്ബുകാല ഊറ്റുകുഴിയില്‍ ഓമനയെയാണ് മകന്‍ വിപിന്‍ദാസ് (38) കൊലപ്പെടുത്തിയത്. വിപിന്‍ദാസിനെ പൂവാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
read also:കോവിഡിനെതിരെ കൂടുതൽ ഫലപ്രദമായ വാക്‌സിൻ ഏത്? ഓരോ വാക്‌സിന്റെയും ഫലപ്രാപ്തി നിരക്കിനെ കുറിച്ച് അറിയാം
അവിവാഹിതനായ വിപിന്‍ദാസ് ജോലിയിൽ നിന്നും വിരമിച്ച ശേഷം അമ്മയോടൊപ്പമായിരുന്നു താമസം. ഇയാൾ മദ്യപിക്കുകയും അമ്മയെ മര്‍ദ്ദിക്കുകായും ചെയ്യുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. വീട്ടിൽ പ്രശ്നങ്ങൾ നടക്കുമ്പോൾ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ ഉച്ചത്തില്‍ പാട്ട് വയ്ക്കുമെന്നും ചിലർ പോലീസിനോട് പറഞ്ഞു. ഇക്കഴിഞ്ഞ ജൂണ്‍ 1നാണ് സംഭവം. അന്ന് പകല്‍ വിപിന്‍ദാസ് വീട്ടുവളപ്പില്‍ കുഴിയെടുക്കുന്നതും ശവപ്പെട്ടി വാങ്ങി വരുന്നതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇത് ചോദിച്ചെങ്കിലും വിപിൻ ദാസ് ഇവരെ വിരട്ടി. ഇതിനെ തുടർന്ന് നാട്ടുകാർ പൂവാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് എത്തുമ്ബോള്‍ ഓമനയുടെ മൃതദേഹം കുളിപ്പിച്ച് വാഴയിലയില്‍ കിടത്തിയിരിക്കുകയായിരുന്നു. കൊവിഡ് ടെസ്റ്റ് നടത്തി മാത്രമെ സംസ്കരിക്കാന്‍ കഴിയുകയുള്ളു എന്ന് അറിയിച്ച പൊലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി. മൃതദേഹത്തില്‍ കഴുത്തിലും ദേഹത്തും മര്‍ദ്ദനത്തിന്റെ പാടുകള്‍ കണ്ടെത്തി. തുടർന്ന് നടത്തിയ പോസ്റ്റ് മോര്‍ട്ടത്തില്‍ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ വിപിന്‍ദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
Post Your Comments