KeralaLatest News

കോഴിക്കോട്ട് മൊബൈല്‍ കവർന്ന ശേഷം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ചു

മോഷ്ടാക്കളിലൊരാളുടെ ഫോണ്‍ പിടിവലിക്കിടയില്‍ താഴെ വീണിരുന്നു

കോഴിക്കോട്: മൊബൈല്‍ കവര്‍ച്ചാസംഘം ഇതര സംസ്ഥാന തൊഴിലാളിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ചു. ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് ബൈക്കിലെത്തിയ കവര്‍ച്ചാ സംഘം റോഡിലൂടെ വലിച്ചിഴച്ചത്. സ്ഥിരമായി ബെക്കിലെത്തി ഫോണും മറ്റും തട്ടിപ്പറിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. മോഷ്ടാക്കളിലൊരാളുടെ ഫോണ്‍ പിടിവലിക്കിടയില്‍ താഴെ വീണിരുന്നു അത് നാട്ടുകാര്‍ പൊലീസിന് കൈമാറിയിരുന്നു.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി പ്രതികളെ ഉടന്‍ പിടികൂടാമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. എളേറ്റില്‍ വട്ടോളിയിലാണ് വെള്ളിയാഴ്ചയാണ് സംഭവം. കോള്‍ ചെയ്യാനെന്ന വ്യാജേന കൈക്കലാക്കിയ അലി അക്ബറിന്റെ ഫോണുമായി പെട്ടെന്ന് ബൈക്കെടുത്ത് കടന്നുകളയുകയായിരുന്നു ഇവര്‍.

ഇതോടെ ഓടുന്ന ബൈക്ക് പിടിച്ചുനിര്‍ത്താനായി ബൈക്കില്‍ പിടുത്തമിട്ടെങ്കിലും നിര്‍ത്താതെ അലി അക്ബറിനെയും റോഡിലൂടെ വലിച്ചിഴച്ച്‌ മുന്നോട്ടു പോവുകയാണ് ചെയ്തത്. ഇതിനിടെ ബൈക്കില്‍ പിന്നിലിരുന്നയാള്‍ റോഡില്‍ വീണു. അയാളെ പിടിക്കാന്‍ അലി അക്ബര്‍ ശ്രമിച്ചെങ്കിലും അയാളും അതിവേഗം ഓടി രക്ഷപ്പെടുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ അലി അക്ബറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button