KeralaLatest News

ശ്മശാന വിവാദത്തില്‍ പെട്ട ആര്യാ രാജേന്ദ്രനെ കുടുക്കി ഉപേക്ഷിക്കപ്പെട്ട മൊബൈല്‍ മോര്‍ച്ചറികൾ : തെളിവുകളുമായി കരമന അജിത്

പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം ഒരോമാസവും ഭരണകക്ഷിയുടെയും ഭരണാനുകൂല ഉദ്യോഗസ്ഥരുടെയും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകളാണ് പുറത്തുവരുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ അഴിമതിക്കഥകൾ തുടരുകയാണെന്ന് ആരോപണവുമായി വീണ്ടും കൗൺസിലർ കരമന അജിത്. മേയറുടെ പരിചയക്കുറവ് മുതലെടുത്ത് വലിയ അഴിമതികളാണ് നടക്കുന്നതെന്നാണ് ആരോപണം. പുതിയ ഭരണസമിതി അധികാരമേറ്റ ശേഷം ഒരോമാസവും ഭരണകക്ഷിയുടെയും ഭരണാനുകൂല ഉദ്യോഗസ്ഥരുടെയും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകളാണ് പുറത്തുവരുന്നത്.

ലക്ഷങ്ങള്‍ നല്‍കി കോര്‍പ്പറേഷന്‍ വാങ്ങിയ മൊബൈല്‍ മോര്‍ച്ചറികള്‍ ഇടത് ജീവനക്കാരുടെ ഓഫീസില്‍ ഒളിപ്പിച്ചിട്ട നിലയില്‍ കണ്ടെത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ബിജെപി കൗൺസിലർ കരമന അജിത് ആണ് ഇത് വെളിപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഈ ചിത്രങ്ങളില്‍ കാണുന്നത് ഒളിപ്പിച്ചിട്ടിരിക്കുന്ന നഗരസഭ ലക്ഷങ്ങൾ കൊടുത്ത് വാങ്ങിയ മൊബൈല്‍ മോര്‍ച്ചറികളാണ്….
കഴിഞ്ഞ ആറു മാസത്തിലധികമായി ഇവ കാണാനില്ലായിരുന്നു… നഗരസഭാ മെയിൻ ഗാരേജിലും,,കോട്ടയ്ക്കകത്തെ ഗാരേജിലും അന്വേഷിച്ചിട്ട് കിട്ടിയില്ല…
ഹെൽത്ത് വിഭാഗത്തിലെ പലരോടും ചോദിച്ചു
കൃത്യമായ ഒരു മറുപടിഇല്ലാ..
പിന്നെ ശ്മശാനത്തില്‍ അന്വേഷിച്ചു… അവിടെയും ഇല്ല….
അവസാനം കണ്ടെത്തി…

തൈക്കാട് ശ്മശാനത്തിന് സമീപമുള്ള ഇടത് സംഘടനയുടെ സ്റ്റാഫുകളുടെ ആഫീസിൽ PPE Kit കളുടെ അടിയിലായി ഒളിപ്പിച്ചിട്ടിരിക്കുന്നു ..
ആറ് മാസത്തിലധികമായി ഇവ പുറം ലോകം കണ്ടിട്ട്…
ഇത് ആർക്കു വേണ്ടി?
ആരേ സഹായിക്കാൻ?
ഈ കോവിഡ് കാലത്ത് ജനങ്ങള്‍ വലിയ വാടക നല്‍കി പുറത്ത് നിന്നാണ് ഇപ്പോള്‍ മൊബൈല്‍ മോര്‍ച്ചറി വാടകയ്ക്ക് എടുക്കുന്നത്…
ഓ …കഷ്ടം …..

ലക്ഷങ്ങള്‍ മുടക്കി ഇവ വാങ്ങുന്നതിന്‍റെ കമ്മീഷന് പുറമേ, ഇതിനെ ഇങ്ങനെ ഇട്ട് തുരുംമ്പെടുപ്പിക്കുംമ്പോള്‍ മോര്‍ച്ചറി യൂണിറ്റുകളുള്ള സഖാക്കളുടെ വക ലെവിയും അവര്‍ക്ക് കിട്ടുന്നുണ്ടാകും..
നഗരസഭയുടെ സ്വത്തുക്കള്‍ ഇങ്ങനെ കുട്ടിക്കളി കളിച്ച് കളയുന്നതിനെ കുറിച്ച് ജനങ്ങളോട് പറയാതിരിക്കാന്‍ കഴിയില്ല…
നശിപ്പിക്കുകയാണ് പൊതുമുതലുകള്‍…

shortlink

Related Articles

Post Your Comments

Related Articles


Back to top button