കൊച്ചി : കിറ്റെക്സ് വിഷയത്തിൽ പ്രതികരണവുമായി വ്യവസായ മന്ത്രി പി രാജീവ്. കിറ്റെക്‌സിന് വേണ്ടി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍റെ വക്കാലത്ത് ആവശ്യം ഇല്ലെന്നും അവര്‍ നന്നായി കാര്യങ്ങള്‍ പറയാന്‍ അറിയാവുന്നവരാണെന്നും പി. രാജീവ് പറഞ്ഞു. ഒരു സ്ഥാപനത്തിലും തെറ്റായ രീതിയില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തില്ല. മിന്നല്‍ പരിശോധന വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും പി രാജീവ് പറഞ്ഞു.
സര്‍ക്കാര്‍ സമീപനം പോസിറ്റീവ് ആണ്. സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെങ്കില്‍ മാത്രം കിറ്റെക്‌സ് കടുത്ത നടപടി സ്വീകരിച്ചാല്‍ മതിയായിരുന്നു. കിറ്റെക്‌സ് മാനേജ്മെന്‍റിനെ 28ന് തന്നെ താന്‍ വിളിച്ചിരുന്നു. സാബുവിനെ വിളിച്ചാല്‍ എപ്പോഴും തിരക്കാണ്. അതിനാല്‍ സഹോദരനെ വിളിച്ചാണ് സംസാരിച്ചതെന്നും മന്ത്രി പറഞ്ഞു.
3500, കോടിയുടെ പദ്ധതിയുമായി ഇനി കിറ്റെക്സ് വന്നാലും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു . സർക്കാരിന്റെ നടപടികൾ രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ അല്ല. ഇതിനെ ട്വന്‍റി 20യുമായി കൂട്ടി കലർത്തേണ്ട കാര്യം ഇല്ല. അവർ മത്സരിച്ചത് കൊണ്ട് എൽ ഡി എഫ് സീറ്റ് ഒന്നും നഷ്ടപ്പെട്ടില്ലെന്നും രാജീവ് പറഞ്ഞു.
Post Your Comments