മലയാളികളുടെ പ്രിയ നായികയായ മഞ്ജു പത്രോസ് ബിഗ് ബോസ് സീസൺ രണ്ടിൽ ഉണ്ടായിരുന്നു. ബിഗ് ബോസിൽ എത്തിയതോടെ താരത്തിന് നേരെ വിമർശനങ്ങളും ഉയർന്നിരുന്നു. താരത്തിനെതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു, ടിക്ക് ടോക്ക് താരം ഫുക്രുവുമായി പ്രണയം തുടങ്ങി നിരവധി ഇല്ലാക്കഥകളായിരുന്നു പ്രചരിക്കപ്പെട്ടത്. ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പലവട്ടം മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പഴിതാ താരം ബിഗ് ബോസിൽ നിന്ന് പുറത്തെത്തിയതിന് പിന്നാലെ നേരിട്ട ചില സംഭവങ്ങളെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. എന്തുകൊണ്ടാണ് ഫുക്രുവിനോട് അടുപ്പക്കൂടുതൽ ഉണ്ടായതെന്ന് താരം തുറന്നു പറയുന്നു. തന്റെ മകനെപ്പോലെയാണ് ഫുക്രുവിനെ കണ്ടതെന്ന് മഞ്‍ജു പറയുന്നു. സുഹൃത്തിനെ ഒരിക്കലെങ്കിലും കെട്ടിപ്പിടിക്കാത്തവർ ഉണ്ടോയെന്നും നടി ചോദിക്കുന്നു.
Also Read:മുഖ്യമന്ത്രിക്കെതിരെയുള്ള ട്രോൾ ഷെയർ ചെയ്തു : ഉദ്യോഗസ്ഥന്റെ വേതനവര്‍ധനവ് തടഞ്ഞു
‘ബിഗ് ബോസിൽ ഉണ്ടായിരുന്ന സമയത്ത് ഏറെ മിസ് ചെയ്തത് മകൻ ബെർണാച്ചനെയാണ്. എന്റെ മകനെ പോലെ കുസൃതി കളിച്ച് നടക്കുന്ന ആളായിരുന്നുഫുക്രു. മകനെ പോലെ കണ്ടിട്ടുള്ള ആ പയ്യന്റെ പേരിൽ വന്ന വാർത്തകൾ തന്നെ ഞെട്ടിച്ചു. ബിഗ് ബോസിൽ നിങ്ങൾ കണ്ട പൊട്ടിത്തെറികൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. എങ്ങനെ റിലേറ്റ് ചെയ്യാൻ പറ്റുന്നു എന്ന് എനിക്ക് അറിയില്ല, എനിക്ക് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല, ഒരു സുഹൃത്തിനെ കെട്ടിപ്പിടിക്കാത്തവരാണോ ഇവിടെയുള്ളത്. അതിൽ ഒരു മത്സരത്തിന്റെ ഭാഗം കൂടി ഉള്ളതുകൊണ്ടാവും. ഇനി എനിക്കങ്ങനെ ഒരു അട്രാക്ഷൻ തോന്നിയാൽ അത് ഈ പൊടിക്കൊച്ചിനോട് തോന്നുമോ. അവന് പത്തിരുപത്തിമൂന്ന് വയസേ ഉള്ളൂ. എനിക്ക് ഇപ്പോൾ 39 വയസായി. അവിടെ എന്റെ പ്രായത്തിലുള്ള പ്രദീപേട്ടനുണ്ട്. ഷാജി ചേട്ടനുണ്ട്. അവരോട് ഒന്നും തോന്നാത്ത എന്ത അട്രാക്ഷനാണ് എനിക്ക് ആ പൊടിക്കൊച്ചിനോട് തോന്നാനുള്ളത്?’, മഞ്ജു ചോദിക്കുന്നു.
Post Your Comments