തിരുവനന്തപുരം: മുഖ്യമന്ത്രിയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാരോപിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥന്റെ വേതനം തടഞ്ഞുവെച്ചു. നെയ്യാര്‍ വന്യജീവി സങ്കേതത്തിലെ അസിസ്റ്റന്റ് വാര്‍ഡനായിരുന്നു ജെ സുരേഷിനെതിരെയാണ് അച്ചടക്കനടപടി.
2020 ഏപ്രില്‍ 30 ന് രാത്രി സുരേഷിന്റെ ഫോണില്‍ നിന്നും ഫോറസ്റ്റ് ഫാമിലി എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന ട്രോള്‍ ഫോര്‍വേഡ് ചെയ്തതിന്റെ പേരിലാണ് നടപടി. ഇത് അന്വേഷണത്തില്‍ കണ്ടെത്തുകയുമുണ്ടായി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജെ സുരേഷിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.
ഇതിനെതിരെ അദ്ദേഹം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. എന്നാല്‍ ട്രോള്‍ ഫോര്‍വേഡ് ചെയ്യുക മാത്രമായിരുന്നുവെന്ന് വ്യക്തമായതിനാലാണ് വാര്‍ഷികവേതന ആറുമാസത്തേക്ക് തടഞ്ഞുവെച്ചത്.
Post Your Comments