മലയാള ടെലിവിഷൻ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായ താരമാണ് മഞ്ജു പത്രോസ്. അടുത്തിടെ താൻ ആശുപത്രിയിലാണെന്ന് താരം പങ്ക് വച്ചിരുന്നു. ഇപ്പോഴിതാ തന്റെ രോഗത്തെ കുറിച്ച് തുറന്നു പറയുന്ന നടിയുടെ വീഡിയോ ശ്രദ്ധനേടുന്നു.
തനിക്ക് വേദനയും മറ്റും അനുഭവപ്പെട്ടപ്പോള്‍ നിസ്സാരമാക്കിയതിനേക്കുറിച്ചും പിന്നീട് സിസ്റ്റും മറ്റും കൂടുതലായി യൂട്രസും ഓവറിയും എടുത്തുനീക്കിയതിനേക്കുറിച്ചുമാണ് മഞ്ജു പങ്കുവച്ചത്.
read also: കാത്തിരിപ്പ് അവസാനിച്ചു! ഹോണർ 90 5ജി ഇന്ത്യൻ വിപണിയിലെത്തി
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
അഭിനയത്തിനായി മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ നന്നായി വിയര്‍ത്തു തുടങ്ങുന്നതായിരുന്ന പ്രാരംഭ ലക്ഷണം. ഒന്നരവര്‍ഷത്തോളമായി അത്രത്തോളം ചൂടായിരുന്നു. പിന്നീട് കാലിന് നീരുവരികയും ആര്‍ത്തവസമയത്ത് കഠിനമായ വേദന അനുഭവപ്പെടുകയും ചെയ്തിരുന്നു. ഏഴാംക്ലാസ്സിലൊക്കെ പഠിക്കുമ്പോഴാണ് ആദ്യമായി ആര്‍ത്തവം ഉണ്ടാകുന്നത്. അവിടുന്നുതൊട്ട് സ്ഥിരമായി വേദന വരുകയും ചെയ്യുന്നുണ്ടായിരുന്നു. ശരീരം പലലക്ഷണങ്ങളും കാണിച്ചുതന്നെങ്കിലും അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഒന്നരമാസത്തോളം ആര്‍ത്തവം നീണ്ടുനില്‍ക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് ഒരു ഗൈനക്കോളജിസ്റ്റിനെ കാണാൻ തീരുമാനിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫൈബ്രോയ്ഡും സിസ്റ്റുംകൊണ്ട് തന്റെ യൂട്രസ് നിറഞ്ഞിരിക്കുകയാണെന്ന് മനസ്സിലായത്. പേടിക്കണ്ട, മരുന്നുകൊണ്ട് മാറിക്കോളും എന്നാണ് ഡോക്ടര്‍ അന്ന് പറഞ്ഞത്. നാലുവര്‍ഷം മുമ്പ് വയറുവേദന വന്ന് ഡോക്ടറെ കാണിച്ചപ്പോള്‍ അന്നും ചെറിയ സിസ്റ്റുകള്‍ ഉണ്ടെന്നും എവിടെയെങ്കിലും കാണിച്ചോളൂ എന്നും പറഞ്ഞിരുന്നു. ഒന്നരമാസത്തോളം മരുന്നുകഴിച്ചുനോക്കിയെങ്കിലും രക്തസ്രാവം നില്‍ക്കുന്നുണ്ടായിരുന്നില്ല.
വീണ്ടും സ്കാൻ ചെയ്തപ്പോഴാണ് യൂട്രസ് നീക്കം ചെയ്യണമെന്ന് പറഞ്ഞത്. അന്നു വലിയ വിഷമം തോന്നി. നാല്‍പതു കടന്ന സ്ത്രീകളില്‍ ഇതു സര്‍വസാധാരണമാണ് എന്നും ഓവറി സംരക്ഷിച്ച് യൂട്രസ് നീക്കം ചെയ്യാമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. അമിതമായി വണ്ണംവച്ചതും ഈ ആരോഗ്യപ്രശ്നത്തിന്റെ ഭാഗമായിരുന്നു. സര്‍ജറി കഴിഞ്ഞ് ഐ.സി.യു.വില്‍ കിടക്കുന്നതിനിടെയാണ് ചോക്ലേറ്റ് സിസ്റ്റുകൊണ്ടു നിറഞ്ഞ ഓവറിയും നീക്കം ചെയ്തിട്ടുണ്ടെന്ന കാര്യം പറയുന്നത്.
പേടി കാരണം ആശുപത്രിയില്‍ പോകാതെ ഇരിക്കുന്ന നിരവധി പേരുണ്ടാകുമെന്നും അങ്ങനെ ഒരിക്കലും ചെയ്യരുത്. തുടക്കത്തില്‍ മരുന്ന് കൃത്യമായി കഴിച്ചിരുന്നെങ്കില്‍ ഇത്രവലിയ പ്രശ്നമാകില്ലായിരുന്നു. ശരീരം പലലക്ഷണങ്ങള്‍ കാണിച്ചുതന്നാലും നമുക്കൊന്നും സംഭവിക്കില്ലെന്ന അമിതആത്മവിശ്വാസമാണ്. മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തണം. പേടിയും സമയമില്ലായ്മയും പൈസയുമൊക്കെയോര്‍ത്താണ് തന്റെ ചികിത്സ നീണ്ടുപോയത്. ശ്രദ്ധക്കുറവ് കൊണ്ടുവന്ന രോഗമാണ് തന്റേത് . നിസ്സാരമായ കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോയി അപകടാവസ്ഥ ഉണ്ടാക്കരുത്’- മഞ്ജു പറഞ്ഞു.
Post Your Comments