KeralaNattuvarthaLatest NewsNews

‘മുഖ്യമന്ത്രിയുടെ മകൾ പോലും വ്യവസായം തുടങ്ങാൻ കർണാടകത്തിൽ പോയി’: വിമർശനവുമായി കെ.സുരേന്ദ്രൻ

കിറ്റെക്സ് കമ്പനിയുമായി സർക്കാരിനും സി.പി.എമ്മിനുമുള്ള പ്രശ്നം എന്താണെന്ന് വ്യക്തമാക്കണം

പാലക്കാട്: കോടികൾ മുടക്കി ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് മീറ്റും, ലോക മലയാളി സഭയും നടത്തിയിട്ടും എത്ര നിക്ഷേപകർ കേരളത്തിയിലേക്ക് എത്തിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മകൾ പോലും വ്യവസായം തുടങ്ങാൻ കർണാടകത്തിൽ പോയി എന്നും അദ്ദേഹം പരിഹസിച്ചു.

പതിനായിരങ്ങൾക്ക് ജോലി ലഭിക്കേണ്ടിയിരുന്ന കിറ്റെക്സിന്റെ പിന്മാറ്റത്തിൽ മുഖ്യമന്ത്രി അഭിപ്രായം പറയണമെന്നും കമ്പനിയുമായി സർക്കാരിനും സി.പി.എമ്മിനുമുള്ള പ്രശ്നം എന്താണെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ കിറ്റെക്സ് ഉടമയുമായി സംസാരിച്ചു എന്നും, ബി.ജെ.പി ഭരണത്തിലുള്ള വ്യവസായ സൗഹൃദപരമായ മറ്റു സംസ്ഥാനങ്ങളും കിറ്റെക്സിനെ സ്വാഗതം ചെയ്തു എന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button