CricketLatest NewsNewsSports

ഇന്ത്യ വൈകാതെ തന്നെ ഐസിസി കിരീടം നേടും: ആർ അശ്വിൻ

മാഞ്ചസ്റ്റർ: ഐസിസി കിരീടം വൈകാതെ തന്നെ ഇന്ത്യ നേടുമെന്ന് ആർ അശ്വിൻ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ തോൽവി ഇന്ത്യക്ക് ഏറെ നിരാശയുണ്ടാക്കിയെന്നും ന്യൂസിലന്റിന്റെ സന്തോഷ പ്രകടനം കണ്ടപ്പോൾ നിരാശ കൂടിയെന്നും അശ്വിൻ പറഞ്ഞു.

‘ഇന്ത്യയുടെ തോൽ‌വിയിൽ ആരാധകർ വളരെ നിരാശരായിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം ക്രിക്കറ്റ് പുനഃരാരംഭിച്ചപ്പോൾ ഇന്ത്യയുടെ ദശലക്ഷകണക്കിന് ആളുകൾ നല്ല വാർത്തകൾക്കായി കാത്തിരിക്കുകയായിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. ഐസിസി കിരീടം അധികം വൈകാതെ തന്നെ നേടുമെന്നാണ് പ്രതീക്ഷ’ അശ്വിൻ പറഞ്ഞു.

Read Also:- രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ ഓറഞ്ച്

അതേസമയം, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളെ കണ്ടെത്താൻ മൂന്ന് ടെസ്റ്റുകളടങ്ങിയ ഫൈനൽ വയ്ക്കണമെന്ന് കോഹ്ലി ആവശ്യപ്പെട്ട വാർത്ത സത്യമല്ലെന്നും അശ്വിൻ പറഞ്ഞു. ‘ഫൈനലിന് മൂന്ന് മത്സരങ്ങളെങ്കിലും വേണമെന്ന് കോഹ്ലി പറഞ്ഞതായി നിരവധി ആളുകൾ പറയുന്നത് കേട്ടു. എന്നാൽ അത് ശരിയല്ല. മൂന്ന് മത്സരങ്ങളുണ്ടെങ്കിൽ ടീമുകൾക്ക് സാഹചര്യം മനസിലാക്കി തിരിച്ചുവരാനുള്ള അവസരം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. അല്ലാതെ ഫൈനലിൽ മൂന്ന് മത്സരം വേണമെന്ന നിബന്ധന മുന്നോട്ട് വെച്ചിട്ടില്ല’ അശ്വിൻ കൂട്ടിച്ചർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button