KeralaLatest NewsNewsIndiaInternational

ഉമര്‍ ഗൗതമിന്റെ സംഘം മതം മാറ്റിയത് 1000 ത്തിലധികം ആളുകളെ: പണം ഒഴുക്കിയത് ഐഎസ്‌ഐ, ഇ.ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡൽഹിയിലും ഉത്തർപ്രദേശിലുമായി ആറ് സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. റെയ്ഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ഭിന്നശേഷിക്കാരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയും വാഗ്ദാനങ്ങൾ നല്‍കി കൂട്ടമതപരിവര്‍ത്തനം നടത്തുന്ന സംഘത്തെയാണ് ഇ.ഡി പിടികൂടിയത്.

ജാമിയ നഗറിൽ സ്ഥിതി ചെയ്യുന്ന ഇസ്ലാമിക് ദവാ സെന്ററിന്റെ (ഐഡിസി) ഓഫീസിലും ഇ.ഡി പരിശോധന നടത്തി. നിഷ്കളങ്കരായ ആളുകളെ മോഹനവാഗ്ദാനങ്ങൾ നൽകി കൂട്ടമതപരിവർത്തനം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രധാന പ്രതിയായ മുഹമ്മദ് ഉമർ, ഇയാളുടെ സന്തതസഹചാരി മുഫ്തി ഖാസി ജഹാംഗീർ ഖാസ്മി എന്നിവരെ ഇ.ഡി അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

Also Read:ഓൺലൈൻ വഴി നഗ്ന ചിത്രങ്ങൾ പുറത്തുവിടും, റേറ്റും സമയവും അറിയിക്കും: പെൺവാണിഭ സംഘം അറസ്റ്റിൽ, തലവൻ അജ്മൽ

നിയമവിരുദ്ധമായ മതപരിവര്‍ത്തനത്തിന് വിദേശത്തുനിന്ന് കോടിക്കണക്കിന് രൂപ എത്തിയതായി ഇഡി വ്യക്തമാക്കി. ഇത് സംബന്ധിച്ച്‌ നിരവധി രേഖകള്‍ പിടിച്ചെടുത്തതായും പാകിസ്ഥാന്‍ ചാര ഏജന്‍സിയായ ഐഎസ്‌ഐ ആണ് ഇതിനായി പണം ഇറക്കുന്നതെന്നും ഇ.ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുഹമ്മദ് ഉമർ യുപിയിൽ പ്രവർത്തിപ്പിക്കുന്ന അൽ ഹസ്സൻ എഡ്യൂക്കേഷൻ ആൻഡ് വെൽഫെയർ ഫൗണ്ടേഷൻ, ഗൈഡൻസ് എഡ്യൂക്കേഷൻ ആൻഡ് വെൽഫെയർ സൊസൈറ്റി എന്നിവയുടെ ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തി. പരിശോധനയിൽ നിയമവിരുദ്ധമായ മതപരിവർത്തനം നടക്കുന്നുണ്ടെന്ന് വ്യക്തമായതായി ഇ.ഡി അറിയിച്ചു.

ഇന്ത്യയിലുടനീളം ഉമറും സംഘവും നടത്തിയ വൻതോതിലുള്ള മതപരിവർത്തനം വെളിപ്പെടുത്തുന്ന നിരവധി രേഖകൾ പരിശോധനയിൽ ലഭിച്ചു. അനധികൃത മതപരിവർത്തനത്തിനായി പ്രതികൾക്ക് ലഭിച്ച വിദേശത്ത് നിന്നും കോടിക്കണക്കിന് രൂപയുടെ സഹായം ലഭിച്ചതിന്റെയും രേഖകൾ ഇ.ഡി കണ്ടെടുത്തു. ഇന്ത്യയിൽ വലിയതോതിലാണ് ഇവരുടെ സംഘം നിർബന്ധിത മത പരിവർത്തനം നടത്തി വന്നത്. ആയിരത്തോളം ഇത്തരമതസ്ഥരെ ഇവർ ഇസ്ലാം മതം സ്വീകരിക്കാൻ നിർബന്ധിതരാക്കിയെന്ന് ഇ.ഡി വ്യക്തമാക്കുന്നു.

Also Read:ഡൽഹിയിലും യു പിയിലും കൂട്ട മതപരിവർത്തനം നടത്തിയെന്ന് പരാതി: ഇസ്ലാമിക നേതാക്കളുടെ വീടുകളിൽ ഇ ഡി റൈഡ്

കഴിഞ്ഞ മാസമാണ് കൂട്ടമതപരിവര്‍ത്തനത്തിനെതിരെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന കേസെടുത്തത്. ഇതോടൊപ്പം തന്നെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കേസ് ഇഡി രജിസ്റ്റര്‍ ചെയ്തു. ഭിന്നശേഷിക്കാരെയും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളെയും വാഗ്ദാനം നല്‍കി കൂട്ടമതപരിവര്‍ത്തനം നടത്തിയെന്നതാണ് കേസ്. കേരളത്തിലും നിർബന്ധിത മതപരിവാർത്തനത്തിന്റെ വാർത്തകൾ പുറത്തു വന്നിരുന്നു. ഭാര്യയെയും മകളെയും മതം മാറ്റാൻ ശ്രമിച്ചുവെന്ന യുവാവിന്റെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button