Latest NewsKeralaNattuvarthaNews

സ്ത്രീധന പീഡനം: ഗർഭിണിയെ മർദ്ദിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു

ജൗഹറിന്റെ വീട്ടിലെത്തിയ യുവതിയുടെ പിതാവ് സലീമിനെ ജൗഹറും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചിരുന്നു

ആലുവ: സ്ത്രീധന തുകയെച്ചൊല്ലി ഗർഭിണിയെ മർദ്ദിച്ച കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. ആലുവ മുപ്പത്തടത്ത് നിന്നാണ് ഭർത്താവ് ജൗഹറിനെ ആലങ്ങാട് പൊലീസ് പിടികൂടിയത്. ജൗഹറിന്റെ സുഹൃത്തും കേസിലെ ആറാം പ്രതിയുമായ സഹലിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആലുവ ആലങ്ങാട് സ്വദേശി നഹ്‌ലത്തിനാണ് സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടിൽ ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നത്.

കഴിഞ്ഞ ഒക്ടോബറിലാണ് പറവൂർ മന്നം സ്വദേശി ജൗഹറുമായുള്ള നഹ്ലത്തിന്റെ വിവാഹം കഴിഞ്ഞത് ക്രൂരപീഡനമാണ്. അധികം വൈകാതെ തന്നെ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ജൗഹറും വീട്ടുകാരും ചേർന്ന് ക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങി. കഴിഞ്ഞ ദിവസം ജൗഹറിന്റെ വീട്ടിലെത്തിയ യുവതിയുടെ പിതാവ് സലീമിനെ ജൗഹറും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചിരുന്നു.

സംഭവത്തെ തുടർന്ന് യുവതിയുടെ ഭർത്താവ് ജൗഹർ, ജൗഹറിനവ്റെ മാതാവ് സുബൈദ, ജൗഹറിന്റെ സഹോദരിമാരായ ഷബീന, ഷറീന, ജൗഹറിന്റെ സുഹൃത്ത് എന്നിവർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button