ദില്ലി: ഇന്ത്യയിലെ ഭാരത് ഭയോടെക് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്‍ കൊവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണ് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഡാറ്റയെ ഉദ്ധരിച്ചാണ് ഭാരത് ബയോടെക്ക് ഇക്കാര്യം വ്യക്തമാക്കിയത്. വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും പകരം വയ്ക്കാനില്ലാത്ത പ്രതിരോധ ശേഷി നല്‍കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
രാജ്യത്ത് രണ്ടാം തരംഗത്തിന് കാരണമായ ഡെല്‍റ്റ വകഭേദത്തിനെതിരെ 65.2 ശതമാനം ഫലപ്രദമാണെന്നും കമ്പനി പരീക്ഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി അവകാശപ്പെടുന്നു. കൂടാതെ കടുത്ത രോഗലക്ഷണമുള്ള കൊവിഡിനെതിരെ 93.4 ശതമാനമം ഫലപ്രദമാണെന്നും പരീക്ഷണത്തില്‍ കണ്ടെത്തിയെന്ന് കമ്പനി വ്യക്തമാക്കുന്നു. ഐസിഎംആര്‍, എന്‍ഐവി പൂനെ എന്നിവയുമായി സഹകരിച്ച് ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവിഡിനെതിരെയുള്ള വൈറസ് നിഷ്‌ക്രിയ വാക്‌സിനാണ് കോവാക്‌സിന്‍.
രോഗവ്യാപനം കുറയ്ക്കുന്നതിന് കൊവാക്‌സിന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശാസ്ത്രീയമായ ബോധ്യവും കഴിവും പ്രതിബദ്ധതയുമുള്ള ഇന്ത്യയെ ആഗോള ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ഇന്നൊവേഷന്‍, ക്ലിനിക്കല്‍ ഗവേഷണം, ഡാറ്റ, സുരക്ഷ, ഫലപ്രാപ്തി എന്നിവ അംഗീകരിക്കുന്ന 10 ലോകോത്തര പ്രസിദ്ധീകരണങ്ങള്‍ കോവാക്‌സിനെ ഉള്‍പ്പെടുത്തി- ഭാരത് ബയോടെക് സഹസ്ഥാപക സുചിത്ര എല്ല ട്വിറ്റില്‍ കുറിച്ചു.
അതേസമയം, ക്ലിനിക്കല്‍ ട്രെയല്‍ പൂര്‍ത്തിയാകും മുമ്പ് ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതിനെതിരെ കോൺഗ്രസ് ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
Post Your Comments