KeralaLatest NewsNewsIndia

അർജുൻ ആയങ്കി മഞ്ഞുമലയിലെ ഒരു അറ്റം മാത്രം, സംസ്ഥാനത്തെ സ്വർണക്കടത്തുകാരെ പൂട്ടാൻ ക്രൈംബ്രാഞ്ച്: സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണക്കടത്തു കേസുകൾ അധികരിച്ച സാഹചര്യത്തിൽ ഇതുവരെ നടന്ന എല്ലാ കേസുകളിലും ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തു. സ്വര്‍ണ്ണക്കടത്തും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ് പി, കെ വി സന്തോഷ് കുമാറാണ് കേസ് അന്വേഷിക്കുക. അടുത്ത കാലങ്ങളിലായി നിരവധിപേരാണ് കേരളത്തിൽ സ്വർണ്ണക്കടത്തിന്റെ ഭാഗമാകുന്നത്.

Also Read:അനുവാദം ഇല്ലാതെ വീഡിയോ പകർത്തി : വ്ലോഗർ സുജിത് ഭക്തനെതിരെ വനംവകുപ്പ് റിപ്പോർട്ട്

സ്വര്‍ണ്ണം നഷ്‌ടമായവരോ മര്‍ദ്ദനമേറ്റവരോ പരാതി നല്‍കാന്‍ മുന്നോട്ടുവരാത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. മോഷണം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. കേസിൽ വലിയ തോതിലുള്ള അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മുൻപ് നടന്നിട്ടുളള തട്ടിക്കൊണ്ടുപോകലും അനുബന്ധ കുറ്റകൃത്യങ്ങളും സമഗ്രമായി പരിശോധിക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണത്തിന്‍റെ ഭാഗമാകുമെന്നാണ് വിവരം.

മർദ്ദനങ്ങളും, അക്രമങ്ങളും, തട്ടിക്കൊണ്ടുപോകളുമെല്ലാം സ്വർണ്ണക്കടത്ത് കേസിന് പിറകിലുള്ള മറ്റു കുറ്റകൃത്യങ്ങളാണ്. വാടക ഗുണ്ടകളും മറ്റും നഗരങ്ങളിൽ സജീവമാകുന്നതും ഇതേ സ്വർണ്ണക്കടത്തിന്റെ ഭാഗമായിട്ടാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button