KeralaLatest NewsNewsMenWomenBeauty & StyleLife Style

മുടി കൊഴിച്ചിലാണോ പ്രശ്‌നം? പരിഹാരമുണ്ട് !

മുടിയുടെ സംരക്ഷണത്തിനായി അനാവശ്യമായ ഒരുപാട് വസ്തുക്കൾ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ഭാവിയിൽ മുടികൊഴിച്ചിലിനു കാരണമാകുമെന്ന് ആർക്കെങ്കിലും അറിയാമോ? മുടിയുടെ സംരക്ഷണത്തിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഏറ്റവും പ്രധാനം മുടി ചീകുമ്പോൾ ശ്രദ്ധ നൽകണം എന്നുള്ളതാണ്. നനഞ്ഞ മുടി ചീകരുത് എന്നു ഇപ്പോഴും കരുതുന്നവരുണ്ട്. എന്നാല, ഉണങ്ങിയ മുടിയേക്കാൾ നനഞ്ഞ മുടി ചീകുന്നതാണ് നല്ലത്. കുളി കഴിഞ്ഞ് തോർത്തിയശേഷം നനവോടു കൂടിയ മുടി ചീകുന്നതാണ് ഉചിതം. നന്നായി ഉണങ്ങിയ, വരണ്ടിരിക്കുന്ന മുടി ചീകുമ്പോൾ പൊട്ടി പോകാനുള്ള സാധ്യത കൂടുതലാണ്.

കുളിക്കുമ്പോൾ പലരും തലമുടിയിൽ സോപ്പ് ഉപയോഗിക്കാറുണ്ട്. കുളിക്കാനുപയോഗിക്കുന്ന സോപ്പ് തന്നെ തലമുടിയിൽ ഉപയോഗിക്കുന്നവർ നിരവധിയാണ്. ഇത് അത്ര നല്ല സ്വഭാവമല്ല. ചർമത്തിന്റെ സ്വഭാവത്തിന് അനുസരിച്ച് തയാറാക്കുന്ന വസ്തുവാണ് സോപ്പ്. അത് തലയിൽ ഉപയോഗിക്കുന്നത് മുടിയിഴകളെ ദുർബലപ്പെടുത്തും. തലയിൽ ഷാമ്പൂ മാത്രമേ ഉപയോഗിക്കാൻ പാടുള്ളു.

മലയാളികൾ പൊതുവെ രണ്ട് നേരമൊക്കെ കുളിക്കുന്നവരാണ്. എന്നും തല നനയ്ക്കുകയും ചെയ്യും. എന്നാൽ, ഒരാഴ്ചയിൽ പരമാവധി 3 തവണയിൽ കൂടുതൽ തല കുളിക്കുന്നത് നല്ലതല്ല. മുടിയുടെ കാര്യത്തില്‍ ഇത് വിപരീത ഫലം ചെയ്യുന്നു. കൂടുതൽ തവണ കുളിക്കുമ്പോൾ മുടി വരളുകയാണ് ചെയ്യുന്നത്. ഇത് മുടികൊഴിച്ചിലിനു കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button