കർണ്ണാടക: 10-12 വർഷത്തിനുള്ളിൽ ലോകത്തെ മികച്ച 3 നാവികശക്തികളിൽ ഒന്നായി ഇന്ത്യ മാറണമെന്ന ലക്ഷ്യമാണ് ഉള്ളതെന്ന്
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കാർവാർ നേവൽ ബേസ് പദ്ധതി പൂർത്തീകരിച്ചാൽ, ഏഷ്യയിലെ ഏറ്റവും വലിയ നാവിക താവളമായി അത് മാറും . ഇത് സായുധ സേനയുടെ പ്രവർത്തന സന്നദ്ധതയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും വ്യാപാരം, സമ്പദ്വ്യവസ്ഥ, മാനുഷിക സഹായ പ്രവർത്തനങ്ങൾ എന്നിവ വർധിപ്പിക്കുന്നതിന് കൂടുതൽ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തന്ത്രപ്രധാനവും നയതന്ത്രവും വാണിജ്യപരവുമായ തലങ്ങളിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനൊപ്പം സമുദ്ര-ദേശീയ സുരക്ഷയ്ക്ക് വിലമതിക്കാനാവാത്ത സംഭാവന നൽകുന്ന സായുധ സേനയുടെ ശക്തമായ കരമായ ഇന്ത്യൻ നാവികസേനയെ പ്രതിരോധ മന്ത്രി അഭിനന്ദിച്ചു.
Post Your Comments