കൊച്ചി: നിമിഷ ഫാത്തിമ ഇന്ത്യൻ മണ്ണിൽ ജനിച്ച് വളർന്ന ആളാണെന്നും ഐ.എസ് എന്ന് പറയുന്നതിനോട് ഒട്ടും യോജിക്കുന്നില്ലെന്നും നിമിഷ ഫാത്തിമയുടെ അമ്മ ബിന്ദു സമ്പത്ത്. വ്യൂ പോയന്റ് എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഐ.എസിൽ ചേർന്ന് വിധവയായ ശേഷം അഫ്‌ഗാനിസ്ഥാന്‍ ജയിലില്‍ കഴിയുന്ന നിമിഷ ഫാത്തിമയേയും മകനേയും ഇന്ത്യയില്‍ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നിമിഷയുടെ അമ്മ ഹേബിയസ് കോർപ്പസ് നൽകിയെന്ന വാർത്ത പുറത്തുവരുന്നതിനിടയിലാണ് പുതിയ സംഭവം.
അഭിമുഖത്തിനിടെ ബിന്ദു അവതാരകനോട് ചൂടാകുന്നതും മൈക്ക് തട്ടിത്തെറിപ്പിക്കുകയും ചെയ്യുന്നുണ്ട്. ക്യാമറ തട്ടിത്തെറിപ്പിക്കാനും ബിന്ദു ശർമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാണ്. നിമിഷ ഫാത്തിമയെ ഐ എസിലേക്ക് റിക്രൂട്ട് ചെയ്ത ആളുകൾ ഇപ്പോഴും നാട്ടിൽ വിലസി നടക്കുകയാണെന്ന് ബിന്ദു പറയുന്നു. ഇത്തരം ആളുകൾക്കെതിരെ യാതൊരു നടപടിയും അധികൃതർ സ്വീകരിച്ചിട്ടില്ലെന്നും ബിന്ദു ആരോപിക്കുന്നു.
നിമിഷ ഫാത്തിമയെ ഇപ്പോഴും രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്ന് തന്നെയാണോ താങ്കളുടെ തീരുമാനമെന്ന അവതാരകന്റെ ചോദ്യത്തിന് ബിന്ദു നൽകിയ മറുപടി ഇങ്ങനെ, ‘ഐ.എസ് എന്ന് പറയുന്ന കാര്യത്തോട് ഞാൻ ഒട്ടും യോജിക്കുന്നില്ല. ഐ എസിന്റെ ഭീകരവശങ്ങൾക്ക് മുൻപേ എന്റെ മകൾ അവിടേക്ക് പോകുന്നതിനു മുന്നേ എന്റെ പെൺകുഞ്ഞിന് ഈ ഒരു ഗതികേടിനു വഴിയൊരുക്കിയ ആ ആളുകൾ ഈ തിരുവനന്തപുരത്ത് സുഖജീവിതമാണ് നയിക്കുന്നത്. എന്റെ മകൾ പോയ സമയത്ത് ഞാൻ മാധ്യമങ്ങളിൽ വന്ന് വിവരം പറയുകയും ചർച്ചയാവുകയും ചെയ്ത ശേഷം ഗരുഡ ഓപ്പറേഷൻ എന്ന ഓപ്പറേഷൻ വഴി എൻ.ഐ ഒഫീഷ്യൽസ് മെഡിക്കൽ, എഞ്ചിനീയറിങ് വിദ്യാർത്ഥികളായ 360 കുട്ടികളെ കൗൺസിലിംഗ് ചെയ്ത് അവരുടെ വീട്ടിലേക്ക് വിട്ടുകൊടുത്തു. ഇന്ന് 350 കുട്ടികൾ അവരുടെ വീട്ടിൽ സുരക്ഷിതമാണ്’, ബിന്ദു പറയുന്നു.
Also Read:സ്വന്തം ഗ്രാമം ‘മിനി പാകിസ്താന്‍’ എന്ന് ഫേസ്ബുക്ക് പോസ്റ്റ്: അബ്രാര്‍ ഖാന്‍ എന്നയാള്‍ അറസ്റ്റില്‍
‘നിമിഷ ഇന്ത്യൻ മണ്ണിൽ ജനിച്ച് വളർന്നവളാണ്. അഞ്ച് വർഷം കൊണ്ട് ഒരു ഗ്രൂപ്പിന്റെ അല്ലെങ്കിൽ ഒരു മനുഷ്യൻ, അയാളുടെ പേര് ഡോ. സജാസ് സലിം എന്നാണു. അവൻ ഇപ്പോഴും ഇവിടെ സിജീസ് പിസ കോർണർ എന്ന് പറഞ്ഞ് രണ്ട് പിസ ഔട്ട്ലറ്റുകൾ ഇട്ടിട്ടുണ്ട്. അതുപോലെ ഉള്ളവന്മാരെ ഇന്നും സംരക്ഷിക്കാൻ ആണ് മറ്റുള്ളവർ ഈ വാദങ്ങൾ എനിക്കെതിരെ കൊണ്ടുവരുന്നത്. നാട്ടിലേക്ക് കൊണ്ടുവന്ന് തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ആ തെറ്റ് ഇന്ത്യൻ നിയമം പ്രകാരം എന്ത് ശിക്ഷ വേണമെങ്കിലും കൊടുക്കാം. പക്ഷെ, എന്തുകൊണ്ട്? എങ്ങനെ അവർ ഇങ്ങനെ ആയി എന്നത് ഇനിയും നമ്മൾ അന്വേഷിക്കാതെ ഇരിക്കരുത്’, ബിന്ദു വ്യക്തമാക്കി.
‘ഇന്ത്യൻ മണ്ണിലേക്ക് വന്നാൽ, ഐ എസിൽ കുറച്ച് കാലം പ്രവർത്തിച്ച ആളാണ് അവർ. അവർ നാട്ടിലേക്ക് വന്ന് നാടിനു ആപത്തായിമാറിക്കഴിഞ്ഞാൽ അതിന്റെ കഷ്ടനഷ്ട സാധ്യതകൾ ആരേറ്റെടുക്കും?’ എന്ന അവതാരകന്റെ ചോദ്യത്തിന് ബിന്ദു നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ‘ഇതിനു വേണ്ടി പഠിച്ച നയതന്ത്രഞ്ജർക്ക് ഇക്കാര്യം എങ്ങനെ ഡീൽ ചെയ്യണമെന്ന് അറിയാം. ഏത് തരത്തിലാണ് അവരെ കൈകാര്യം ചെയ്യേണ്ടതെന്ന് അവർക്കറിയാം. നമ്മൾ ബഹളം വെച്ചിട്ടോ പല മാനം കണ്ടിട്ടോ കാര്യമില്ല. ആ ഉദ്യോഗസ്ഥർ എന്ത് ചെയ്യുമെന്ന് കാത്തിരുന്ന് കാണാം’, ബിന്ദു പറഞ്ഞു.
Post Your Comments