മാലി: മാലിദ്വീപില്‍ സമൂഹ മാധ്യമങ്ങളിലൂടെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം. ഇന്ത്യന്‍ സര്‍ക്കാരിനെയും നയതന്ത്ര ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സംഭവത്തില്‍ മാലി ഭരണകൂടത്തെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.
മാലിയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഉദ്യോഗസ്ഥരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും വിദേശ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെ സംരക്ഷിക്കേണ്ടത് അതാത് രാജ്യത്തെ ഭരണകൂടങ്ങളുടെ കടമയാണെന്നും ഇന്ത്യ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ഹൈക്കമ്മീഷനും അധിക സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഇന്ത്യ മാലിദ്വീപ് ഭരണകൂടത്തിന് കത്തയച്ചു. സംഭവവുമായി ബന്ധപ്പെട്ടുവരുന്ന പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പോലും ഇന്ത്യ-മാലിദ്വീപ് ബന്ധത്തെ ബാധിക്കുമെന്ന് മാലി ഭരണകൂടം അറിയിച്ചു. മാലിയിലെ പ്രതിപക്ഷ അനുഭാവികളായ സംഘടനകളാണ് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments