ഷംലിയ: വിവാഹത്തിന് സ്ത്രീധനമായി ലഭിച്ച പണവും സ്വർണവും വെളിപ്പെടുത്തി പൊങ്ങച്ചം കാണിച്ച കുടുംബത്തിന് കുരുക്ക്. ഉത്തർപ്രദേശിലെ ഷംലിയിൽലാണ് സംഭവം. സ്ത്രീധനമായി ലഭിച്ച പണവും സ്വർണവും നിരത്തിവെച്ച് ഷോ കാണിച്ച വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായി. ഇതോടെ പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
41 ലക്ഷം രൂപയുടെ നോട്ടുകെട്ടുൾ പാത്രങ്ങളിൽ അടുക്കിവെച്ച് യുവാവിന്റെ വീട്ടുകാർ പ്രദർശിപ്പിച്ചു. ഒപ്പം ഒരു എസ്യുവിയുടെ താക്കോലും ഉണ്ട്. വീഡിയോയിലെ യുവതി അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ കണ്ടാൽ ആരുടേയും കണ്ണൊന്ന് മഞ്ഞളിക്കുമെന്നാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകൾ. സൂറത്തിലെ ഒരു വസ്ത്രവ്യാപാരിയുടെ മകളുടെ വിവാഹചടങ്ങാണ് ദൃശ്യങ്ങളിൽ ഉള്ളതെന്ന് പോലീസ് വ്യക്തമാക്കുന്നു.
ഉത്തർപ്രദേശിലെ ഷംലിയിലെ തന്നെ വസ്ത്രവ്യാപാരിയായ യുവാവുമായാണ് പെൺകുട്ടിയുടെ കല്യാണം നടന്നത്. ഒരു കോടിയിലേറെ രൂപയുടെ സ്ത്രീധനമാണ് ഇയാൾ വാങ്ങിയിട്ടുള്ളതെന്നാണ് നാട്ടുകാർ പറയുന്നത്. ഏതായാലും സ്ത്രീധനമായി കിട്ടിയ സ്വർണവും പണവും പ്രദർശിപ്പിച്ച് പൊങ്ങച്ചം കാണിച്ച കുടുംബം അഴിയെണ്ണുമോയെന്നാണ് പ്രദേശവാസികൾ ഉറ്റുനോക്കുന്നത്.
In an “obscene” display of wealth, a wedding ceremony in UP’s #Shamli showed off #Dowry – Rs 41 lakh in cash, bride with knee-length gold necklace, silver and other valuables. According to locals, the dowry was worth more than a crore. pic.twitter.com/LaxJL0xoHr
— TOIWestUP (@TOIWestUP) June 28, 2021
Post Your Comments