ഹൈദരാബാദ്: തെലങ്കാനയില്‍ പള്ളിക്ക് സമീപം റോഡരികില്‍ നിന്ന് അറുത്തുമാറ്റിയ നിലയില്‍ തല കണ്ടെത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിലാണ് കേസ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തായത് . തെലങ്കാനയിലെ ഖമ്മം ജില്ലയിലെ പള്ളിക്ക് സമീപമായിരുന്നു മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യം.
അന്വേഷത്തിന്റെ ഭാഗമായി പ്രദേശത്തെ സി.സി.ടി.വി കാമറകളില്‍ പരിശോധന നടത്തിയപ്പോള്‍ തെരുവുനായയാണ് തല കൊണ്ടു വന്നിട്ടതെന്ന് കണ്ടെത്തി. വ്യാഴാഴ്ചയാണ് അറുത്തുമാറ്റിയ തല റോഡരികില്‍ കിടക്കുന്നുവെന്ന വിവരം വഴിയാത്രക്കാര്‍ പൊലീസിനെ അറിയിച്ചത്.
തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും ഗുഗുലോത്തു രാജു എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിന് പുറമേ ഇയാളുടെ മറ്റ് ശരീരഭാഗങ്ങള്‍ റെയില്‍വേ ട്രാക്കില്‍ നിന്നും കണ്ടെടുക്കുകയും ചെയ്തു. ട്രെയിനിടിച്ചാണ് രാജു കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments