KeralaLatest NewsNews

വീണ്ടും വീണ്ടും ചോദിപ്പിച്ച് വേദനിപ്പിക്കരുത്: വികാരഭരിതനായി ജി സുധാകരന്‍

മുസ്ലിം സ്ഥാനാര്‍ത്ഥിയായി ചിത്രീകരിച്ചിട്ടും അതിനെ എതിര്‍ത്തില്ല.

തിരുവനന്തപുരം: ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളോട് പ്രതികരിച്ച് മുന്‍മന്ത്രി ജി സുധാകരന്‍. ആരോപണങ്ങള്‍ ഉയര്‍ത്തി വീണ്ടും വേദനിപ്പിക്കരുതെന്നും ഇതെല്ലാം പാര്‍ട്ടി പരിശോധിക്കുമെന്നും സുധാകരന്‍ പറഞ്ഞു. ആരോപണങ്ങള്‍ നന്നായികൊടുത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നുവെന്നും ഇക്കാര്യങ്ങള്‍ വീണ്ടും വീണ്ടും ചോദിപ്പിച്ച് വേദനിപ്പിക്കരുതെന്നും ജി സുധാകരന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തില്‍ ജി സുധാകരനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു ഉയര്‍ന്നത്. അമ്പലപ്പുഴയില്‍ എംഎല്‍എയായിരുന്ന സുധാകരന്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചില്ലെന്നും സ്ഥാനാര്‍ത്ഥിയായിരുന്ന എച്ച് സലാമിനെ സഹായിച്ചില്ലെന്നായിരുന്നു ആരിഫ് എംപിയുടെ വിമര്‍ശനം.

ആലപ്പുഴയില്‍ തോമസ് ഐസക് മുഴുവന്‍ സമയം പ്രവര്‍ത്തിച്ചതു പോലെ അമ്പലപ്പുഴയില്‍ സുധാകരന്‍ പ്രവര്‍ത്തിച്ചില്ലെന്നും സീറ്റ് നിഷേധിക്കപ്പെട്ടതിലുള്ള എതിര്‍പ്പ് മറ്റു രീതികളിലൂടെ പ്രകടിപ്പിച്ചെന്നും എച്ച് സലാം ആരോപിച്ചിരുന്നു. തന്നെ എസ്ഡിപിഐക്കാരനായി ചിത്രീകരിക്കാന്‍ ശ്രമം നടന്നിട്ടും തടയാന്‍ ശ്രമിച്ചില്ലെന്നും സലാം യോഗത്തില്‍ പറഞ്ഞു. ‘തിരഞ്ഞെടുപ്പ് ഫണ്ട് സ്വരൂപിക്കാന്‍ സഹകരിച്ചില്ല. മുസ്ലിം സ്ഥാനാര്‍ത്ഥിയായി ചിത്രീകരിച്ചിട്ടും അതിനെ എതിര്‍ത്തില്ല. കുടുംബയോഗങ്ങളില്‍ ശരീരഭാഷയിലൂടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയോടുള്ള എതിര്‍പ്പ് പ്രകടിപ്പിച്ചു’- സലാം യോഗത്തില്‍ വിമര്‍ശിച്ചു. വളരെ വികാരപരമായിരുന്ന ജില്ലാ കമ്മിറ്റിയിലെ സലാമിന്റെ പ്രതികരണം.

Read Also: ഗ്രേസ് മാർക്ക് കൊടുക്കരുതെന്ന് സർക്കാർ: കായിക താരങ്ങൾക്ക് തിരിച്ചടി

shortlink

Related Articles

Post Your Comments

Related Articles


Back to top button