CinemaMollywoodLatest NewsKeralaNewsEntertainment

‘വെറുതെയല്ല പീഡനം കൂടുന്നത്’: ഫോട്ടോയ്ക്ക് മോശം കമന്റുമായി യുവതി, കിടിലൻ മറുപടി നൽകി ദിയ കൃഷ്ണ

നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, ഇൻസ്റ്റഗ്രാമിൽ തന്റെ ചിത്രത്തിനു താഴെ മോശം കമന്റുമായി എത്തിയ യുവതിയെ തുറന്നു കാട്ടി അവർക്ക് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ് ദിയ.

മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ദിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. എസ് ചിത്രങ്ങളിൽ ‘വെറുതെയല്ല പീഡനം കൂടുന്നത്’എന്നായിരുന്നു ഒരു യുവതി കമന്റിട്ടത്. ഷിഫാന ആരിഫ് എന്ന് പേരുള്ള യുവതിയുടേതായിരുന്നു കമന്റ്. ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചാണ് ദിയയുടെ മറുപടി.

‘ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണമെന്നും ഇവളുടെ മാതാപിതാക്കള്‍ ഇവൾക്ക് അവർ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നുവെന്നും അറപ്പുളവാക്കുന്ന പെരുമാറ്റമാണിതെന്നും ദിയ കുറിച്ചു. യുവതിയുടെ കമന്റിന് താഴെ വിമർശനവുമായി നിരവധി ആളുകൾ എത്തിയതോടെ കമന്റിട്ടയാള്‍ അതു പിന്‍വലിച്ചെന്നും പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും’ താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

‘നമുക്ക് ഉള്ളതെന്തും ധരിക്കാനുള്ള അവകാശം നമുക്കുണ്ട്. കുഞ്ഞി കുട്ടികളെ വരെ പീഡിപ്പിക്കുന്നത് വസ്ത്രം നോക്കിയിട്ടാണോ? എങ്ങനെ ഒക്കെ നടന്നാലും റേപ് കേസ് ഉണ്ടാകും. നമ്മുടെ വസ്ത്രധാരണം അല്ല പ്രശ്‌നം. ഇങ്ങനെ ഉള്ള ചിന്താഗതി ആണ്.’, ദിയ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button