Latest NewsCinemaMollywoodNewsEntertainment

‘ഈ സ്ത്രീക്ക് പ്ലാസ്റ്റിക് ബോട്ടിലിലെ മുന്തിരി സോഡയെ പോലെയാണ് പ്രായമാകുന്നത്’: പ്രാപ്തിക്കെതിരെ ദിയ കൃഷ്ണ

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ പ്രാപ്തി എലിസബത്തിനെതിരെ അഹാന കൃഷ്ണയുടെ സഹോദരി ദിയ കൃഷ്ണ രംഗത്ത്. നേരത്തെ ഇസ്രയേൽ അനുകൂല നിലപാട് എടുക്കുന്നു എന്നാരോപിച്ച് കൃഷ്ണ കുമാറിനെയും കുടുംബത്തെയും രൂക്ഷമായി വിമർശിച്ച് പ്രാപ്തി എലിസബത്ത് രംഗത്തുവന്നിരുന്നു. അതിനെതിരെ അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവെച്ചത് ഏറെ ചർച്ചയായിരുന്നു. പ്രസ്തുത വിഷയത്തിലാണ് പ്രാപ്തിക്കെതിരെ ഇപ്പോൾ ദിയ കൃഷ്ണയും പ്രാപ്‌തിക്കെതിരെ രംഗത്തുവന്നിരിക്കുന്നത്. ഈ സ്ത്രീക്ക് പ്ലാസ്റ്റിക് ബോട്ടിലിലെ മുന്തിരി സോഡയെ പോലെയാണ് പ്രായമാകുന്നത് എന്നാണ് പ്രാപ്തിയെ കുറിച്ച് ദിയ കൃഷ്ണ പറഞ്ഞത്.

‘ഈ സ്ത്രീ അവരുടെ പ്രത്യയശാസ്ത്രവുമായി ഞങ്ങൾ ചേർന്ന് നിൽക്കാത്തതിന്റെ പേരിൽ ആക്രമിക്കാൻ ശ്രമിച്ചതാണ്. എന്താണവൾ വിചാരിക്കുന്നത്? ഞങ്ങൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചെയ്യുന്നവരെയെല്ലാം ഞങ്ങൾ ആക്രമിച്ചാൽ എങ്ങനെയുണ്ടാകും. ഏജിം​ഗ് ലൈക്ക് ഫൈൻ വൈൻ എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഈ സ്ത്രീക്ക് പ്ലാസ്റ്റിക് ബോട്ടിലിലെ മുന്തിരി സോഡയെ പോലെയാണ് പ്രായമാകുന്നത്’ ദിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം, കുടുംബ ഫോട്ടോ ഷെയർ ചെയ്തു കൊണ്ടായിരുന്നു പ്രാപ്തിയുടെ പോസ്റ്റ്. കുടുംബത്തെ ഇസ്രായേൽ അനുകൂലികൾ എന്ന് വിളിച്ചതിനെതിരെയാണ് അഹാനയുടെ പ്രതികരണം. കൃഷ്ണകുമാറിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെ വിമർശിച്ചാണ് പ്രാപ്തി, നടന്റെ കുടുംബഫോട്ടോ പങ്കിട്ടത്. ഇദ്ദേഹത്തിന്റെ രണ്ട് മക്കൾ ഈ നിലപാടിനെ അനുകൂലിച്ചവരാണെന്നും പോസ്റ്റിൽ പറയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button