തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ മേയറും ബിജെപിയും വീണ്ടും കൊമ്പ് കോര്‍ക്കുന്നു. നഗരസഭാ ഭരണം കുട്ടിക്കളിയാണെന്ന ബിജെപി ആരോപണവും അതിന് മേയര്‍ ആര്യാ രാജേന്ദ്രന്റെ മറുപടിയുമെല്ലാം വിവാദമായതാണ്. ഇപ്പോഴിതാ നഗരസഭയ്ക്കെതിരെ വീണ്ടും വിമര്‍ശനവുമായി വരികയാണ് ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും നഗരസഭ കൗണ്‍സിലറുമായ കരമന അജിത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കരമന അജിത്ത് കോര്‍പ്പറേഷനെതിരെ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.
Read Also : മാത്യു കുഴൽനാടനെതിരായ ആരോപണം തെളിയിച്ചാൽ രാജി ആവശ്യപ്പെടും; സിപിഎമ്മിനെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ
ലക്ഷങ്ങള്‍ നല്‍കി നഗരസഭ വാങ്ങിയ മൊബൈല്‍ മോര്‍ച്ചറികള്‍ ആറ് മാസത്തോളമായി കാണുന്നില്ലെന്നാണ് മേയര്‍ക്ക് എതിരെ ബി.ജെ.പി കൗണ്‍സിലര്‍ കരമന അജിത്തിന്റെ പുതിയ ആരോപണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം …..
ഈ ചിത്രങ്ങളില്‍ കാണുന്നത് ഒളിപ്പിച്ചിട്ടിരിക്കുന്ന നഗരസഭ ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ മൊബൈല്‍ മോര്‍ച്ചറികളാണ്….കഴിഞ്ഞ ആറു മാസത്തിലധികമായി ഇവ കാണാനില്ലായിരുന്നു… നഗരസഭാ മെയിന്‍ ഗാരേജിലും,,കോട്ടയ്ക്കകത്തെ ഗാരേജിലും അന്വേഷിച്ചിട്ട് കിട്ടിയില്ല…
ഹെല്‍ത്ത് വിഭാഗത്തിലെ പലരോടും ചോദിച്ചു കൃത്യമായ ഒരു മറുപടി ഇല്ലാ..
പിന്നെ ശ്മശാനത്തില്‍ അന്വേഷിച്ചു… അവിടെയും ഇല്ല…. അവസാനം കണ്ടെത്തി… തൈക്കാട് ശ്മശാനത്തിന് സമീപമുള്ള ഇടത് സംഘടനയുടെ സ്റ്റാഫുകളുടെ ആഫീസില്‍ പിപിഇ കിറ്റുകളുടെ അടിയിലായി ഒളിപ്പിച്ചിട്ടിരിക്കുന്നു .. ആറ് മാസത്തിലധികമായി ഇവ പുറം ലോകം കണ്ടിട്ട്…
ഇത് ആര്‍ക്കു വേണ്ടി? ആരെ സഹായിക്കാന്‍? ഈ കോവിഡ് കാലത്ത് ജനങ്ങള്‍ വലിയ വാടക നല്‍കി പുറത്ത് നിന്നാണ് ഇപ്പോള്‍ മൊബൈല്‍ മോര്‍ച്ചറി വാടകയ്ക്ക് എടുക്കുന്നത്…
ഓ …കഷ്ടം …..
ലക്ഷങ്ങള്‍ മുടക്കി ഇവ വാങ്ങുന്നതിന്റെ കമ്മീഷന് പുറമേ, ഇതിനെ ഇങ്ങനെ ഇട്ട് തുരുമ്പെടുപ്പിക്കുമ്പോള്‍ മോര്‍ച്ചറി യൂണിറ്റുകളുള്ള സഖാക്കളുടെ വക ലെവിയും അവര്‍ക്ക് കിട്ടുന്നുണ്ടാകും..
നഗരസഭയുടെ സ്വത്തുക്കള്‍ ഇങ്ങനെ കുട്ടിക്കളി കളിച്ച് കളയുന്നതിനെ കുറിച്ച് ജനങ്ങളോട് പറയാതിരിക്കാന്‍ കഴിയില്ല…നശിപ്പിക്കുകയാണ് പൊതുമുതലുകള്‍…
Post Your Comments