
കൂത്തുപറമ്പ് : സഹോദരിമാര്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന എസ്.ഡി.പി.ഐ പ്രവര്ത്തകന് കണ്ണവത്തെ മുഹമ്മദ് സലാഹുദ്ദീനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കോടതിയില്‍ കീഴടങ്ങി. സെപ്റ്റംബര്‍ എട്ടിനാണ് കേസിനു ആസ്പദമായ സംഭവം. ആറാം പ്രതി മിഥുന്, 11ാം പ്രതി അഭിജിത്ത് എന്നിവരാണ് കൂത്തുപറമ്ബ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.
അക്രമികള്‍ ഉപയോഗിച്ച നാലു വാളുകളും ഒരു കാറും ബൈക്കും അന്വേഷണ സംഘം നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.
Post Your Comments