ഡൽഹി: നല്ല കാര്യങ്ങൾ ചെയ്യാനായി പിറവിയെടുത്ത അവതാരങ്ങളാണ് ഡോക്ടർമാരെന്നും ഡോക്ടർമാരുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നിയമങ്ങൾ സർക്കാർ നടപ്പാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ ഡോക്ടേഴ്സ് ദിനത്തോട് അനുബന്ധിച്ച് ഐ.എം.എ ഓൺലൈനായി സംഘടിപ്പിച്ച പരിപാടിയിൽ രാജ്യത്തെ ഡോക്ടർമാർക്ക് ആശംസ അറിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം കോവിഡിനെതിരെ പോരാടുമ്പോൾ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാൻ അക്ഷീണ പരിശ്രമം നടത്തുകയാണ് ഡോക്ടർമാരെന്നും, എല്ലാ ഡോക്ടർമാരുടെയും ത്യാഗസന്നദ്ധതയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി കോവിഡ് വ്യാപനത്തിന്റെ ആദ്യ തരംഗത്തിൽ സർക്കാർ 15,000 കോടി രൂപ അനുവദിച്ചിരുന്നുവെന്നും ഇത്തവണ 2 ലക്ഷം കോടിയിലേറെയായി വർധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
‘ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനത്തിന് രാജ്യം കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അവരുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നിയമങ്ങളും സർക്കാർ നടപ്പാക്കുന്നുണ്ട്. സമീപകാലത്ത് ഒട്ടേറെ ഡോക്ടർമാർ യോഗ, പരിപോഷിപ്പിക്കുന്നുണ്ട്. വർഷങ്ങൾക്കു മുൻപേ ഇത് ചെയ്യേണ്ടതായിരുന്നു. യോഗ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും എത്തേണ്ടതുണ്ട്.’ പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments