Latest NewsKeralaNews

കാമുകനൊപ്പം പോകുമ്പോള്‍ ബൈക്ക് അപകടത്തില്‍ മരിച്ച സുമിത്രയുടെ കഥ അസാധാരണം

അന്ത്യകര്‍മത്തിന് മകളെ പറഞ്ഞയക്കുമെന്ന് ഭര്‍ത്താവ് പ്രവീണ്‍

 

തിരുവനന്തപുരം: പന്തളം കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപമുള്ള വളവില്‍ ഇന്ന് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച സുമിത്രയുടെ കഥ സിനിമ-സീരിയല്‍ കഥകളെ വെല്ലുംവിധമായിരുന്നു. ഫെയ്‌സ്ബുക്ക് സുഹൃത്തായ കാമുകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ ബൈക്ക് മറിഞ്ഞായിരുന്നു അപകടം. പൊഴിയൂര്‍ പുളിമൂട് വിളയില്‍ പ്രവീണിന്റെ ഭാര്യ സുമിത്രാ പ്രവീണ്‍(34) എട്ടുമാസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ നിന്നും വഴക്കിട്ട് ഇറങ്ങിപ്പോന്നതാണെന്നാണ് വിവരം. ഫെയ്‌സ് ബുക്ക് സുഹൃത്തായ അന്‍സിലിനെ ചൊല്ലിയാണ് ഭര്‍ത്താവ് പ്രവീണുമായി ഇവര്‍ സ്ഥിരം വഴക്കിട്ടത്. തുടര്‍ന്ന് പ്രവീണ്‍ അന്‍സിലിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ 2020 ഡിസംബറില്‍ സുമിത്ര ഭര്‍തൃ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഒരു വീട്ടില്‍ പേയിങ് ഗസ്റ്റായി സുമിത്ര താമസിച്ചുവരികയായിരുന്നു. ഇവിടെ നിന്ന് ഇവര്‍ ഈഞ്ചക്കലിലുള്ള മെഡിക്കല്‍ സ്റ്റോറില്‍ ജോലിക്കും പോയിരുന്നു. ഈ വിവരം മാത്രമേ ഭര്‍ത്താവ് പ്രവീണിനറിയൂ.

Read Also : മണ്ണാങ്കട്ടയാണ്, മലയാള സിനിമയിൽ സമത്വമുണ്ടെന്ന് പറയരുത്: പാർവതിയും രേവതിയും പറഞ്ഞത് കേട്ടതാണ്, പ്രകോപിതയായി ലക്ഷ്മി

2007 ലായിരുന്നു ഇവര്‍ വിവാഹിതരായത് . ഇവരുടെ വിവാഹവും സംഭവബഹുലമായിരുന്നു. വിവാഹത്തിനു മുമ്പെ സുമിത്രയും പ്രവീണും ഉറ്റസുഹൃത്തുക്കളായിരുന്നു. എന്നാല്‍ സൗഹൃദം തെറ്റിദ്ധരിച്ച് നാട്ടുകാര്‍ ഇരുവരും പ്രണയത്തിലാണെന്ന് പറഞ്ഞു പരത്തിയതോടെ സുമിത്ര ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാനൊരുങ്ങി. പിന്നീട് പ്രവീണ്‍ യുവതിയെ രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

2017 ല്‍ പ്രവീണ്‍ ജോലിക്കായി വിദേശത്തേക്ക് പോയ അവസരത്തിലാണ് അന്‍സിലിനെ ഫെയ്‌സ് ബുക്ക് വഴി സുമിത്ര പരിചയപ്പെടുന്നത്. ഇരുവരും തമ്മില്‍ കടുത്ത പ്രണയത്തിലായതോടെ ഈ വിവരം അന്‍സില്‍ തന്നെ പ്രവീണിനെ അറിയിച്ചു. എന്നാല്‍ നാട്ടിലെത്തിയ പ്രവീണ്‍ സുമിത്രയ്ക്ക് താക്കീത് നല്‍കിയെങ്കിലും അന്‍സിലുമായി ബന്ധം തുടരുകയായിരുന്നു. തുടര്‍ന്നാണ് സുമിത്ര ഭര്‍തൃവീട്ടില്‍ നിന്നിറങ്ങി പേയിംഗ് ഗസ്റ്റ് ആയി താമസം തുടങ്ങിയത്. കുറച്ചു നാള്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ പഴയ ബന്ധം അവസാനിക്കുമെന്ന് കരുതി കാത്തിരിക്കുകയായിരുന്നു പ്രവീണ്‍. എന്നാല്‍ പ്രതീക്ഷകളൊക്കെ അസ്ഥാനത്താക്കുന്ന വാര്‍ത്തയായിരുന്നു പുറത്തു വന്നത്.

സുമിത്രയുടെ മൃതശരീരം തനിക്ക് കാണേണ്ട എന്നാണ് പ്രവീണ്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പതിനാലുകാരിയായ മകളെ അന്ത്യ കര്‍മ്മം നടത്താന്‍ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button