CricketLatest NewsNewsSports

ശുഭ്മാൻ ഗിൽ പുറത്ത്: രോഹിത്തിനൊപ്പം ആര് ഓപ്പണറാകും?

മാഞ്ചസ്റ്റർ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ നിന്ന് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗിൽ പുറത്ത്. പരിക്കിനെ തുടർന്നാണ് താരത്തെ ആദ്യ ടെസ്റ്റിൽ നിന്ന് ഒഴിവാക്കിയത്. ഗില്ലിന്റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് അറിയില്ല. അതിനാൽ തന്നെ താരത്തിന് പരമ്പര തന്നെ നഷ്ടമായേക്കാവുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.

ഗിൽ പുറത്തായതിനാൽ രോഹിത് ശർമയ്‌ക്കൊപ്പം ആര് ഓപ്പണറാകും എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രധാന ചോദ്യം. മായങ്ക് അഗർവാളും ഹനുമ വിഹാരിയും കെ എൽ രാഹുലുമാണ് ഈ സ്ഥാനത്തേക്ക് സാധ്യത കൽപ്പിക്കപ്പെടുന്ന താരങ്ങൾ. ഇതിൽ ഹനുമ വിഹാരിയ്ക്കാണ് സാധ്യത കുടുതലെന്നാണ് പുറത്തുവരുന്ന വിവരം. ന്യൂബോളിൽ കളിക്കാനുള്ള മികവാണ് വിഹാരിയുടെ സാധ്യത വർധിപ്പിക്കുന്നത്.

Read Also:- ഇംഗ്ലണ്ടിലെ പ്രത്യേക സാഹചര്യത്തിൽ അവൻ ഇന്ത്യക്കൊപ്പം വേണ്ടതായിരുന്നു: സൽമാൻ ബട്ട്

അതേസമയം, രാഹുലിനെ മധ്യനിരയിൽ പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. അഞ്ച് മത്സരങ്ങളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലുള്ളത്. ഓഗസ്റ്റ് നാലിനാണ് പരമ്പരയിലെ ആദ്യ മത്സരം. രണ്ടാം ടെസ്റ്റ് 12 മുതൽ 16 വരെ ലോർഡ്സിലും മൂന്നാം ടെസ്റ്റ് 25 മുതൽ 29 വരെ ഹെഡിംഗ്ലിയിലും നടക്കും. സെപ്തംബർ രണ്ട് മുതൽ ആറ് വരെയാണ് നാലാം ടെസ്റ്റ്. കെന്നിങ്‌സ്റ്റൻ ഓവലിലാണ് ഈ മത്സരം നടക്കു. അഞ്ചാം ടെസ്റ്റിന് ഓൾഡ് ട്രോഫോഡിലാണ് വേദിയാവുക. സെപ്തംബർ 10 മുതൽ 14 വരെയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button