മുംബയ്: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡിനായി ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും വനിതാ ക്രിക്കറ്റ് ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായ മിതാലി രാജിനെയും ശുപാർശ ചെയ്ത് ബിസിസിഐ. കേന്ദ്ര സ്പോർട്സ് മന്ത്രാലയത്തിനാണ് ബിസിസിഐ ശുപാർശ നൽകിയത്.
അർജുന അവാർഡിനായി ശിഖർ ധവാൻ, കെ.എൽ രാഹുൽ, ജസ്പ്രീത് ബുമ്രയുടെയും പേരുകൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. വനിതാ ക്രിക്കറ്റിൽ ഏറ്റവുമധികം റൺസ് സ്കോർ ചെയ്ത താരമാണ് മിതാലി രാജ്.
Post Your Comments