തിരുവനന്തപുരം : വധഭീഷണി ഉയര്‍ത്തികൊണ്ടുള്ള കത്ത് ലഭിച്ച പശ്ചാത്തലത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തി.കത്തിന്റെ ഒറിജനല്‍ മുഖ്യമന്ത്രിക്ക് കൈമാറി കഴിഞ്ഞു ഇനിയെന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പൊലീസിന് മൊഴി നല്‍കിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഭീഷണിയെ ഞാന്‍ ഭയക്കുന്നില്ല, നിര്‍ഭയനായി നടക്കും. കത്തിനകത്ത് പറയുന്നത് തന്നെ കൊന്നിട്ട് തിരിച്ച് ജയിലിലേക്ക് പോകും എന്നാണ്. അതിന്റെ അര്‍ത്ഥം ജയിലില്‍ നിന്നും ഇറങ്ങിയ ആളുകള്‍ ആണെന്നല്ലേ. അങ്ങനെ ഇറങ്ങിയ ആളുകള്‍ ആരൊക്കെയാണെന്ന് അറിയാന്‍ സര്‍ക്കാര്‍ രേഖകള്‍ പരിശോധിച്ചാല്‍ മതി. ടിപി ചന്ദ്രശേഖരന് വധക്കേസിനകത്ത് ജാമ്യത്തില്‍ നില്‍ക്കുന്നവരും പരോളില്‍ ഇറങ്ങിയവരുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അവരാണ് അന്വേഷണം നടത്തേണ്ടത്’ – തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
Read Also : ചൈനയ്ക്ക് വിജയാശംസകളുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
എം.എല്‍.എ ഹോസ്റ്റലിലെ വിലാസത്തിലാണ് തിരുവഞ്ചൂരിനു കത്ത് ലഭിച്ചിരുന്നത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്ത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോഴിക്കോട് നിന്നാണ്.
Post Your Comments