കൊച്ചി: സിനിമയോടുള്ള തന്റെ കാഴ്ചപ്പാട് തുറന്നു പറഞ്ഞ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടി കനി കുസൃതി. സിനിമയിൽ അഭിനയിക്കണമെന്ന് തനിക്ക് ആഗ്രഹം തോന്നിയിട്ടില്ലെന്നും പണത്തിന് വേണ്ടി മാത്രമാണ് സിനിമകൾ ചെയ്യുന്നതെന്നും കനി കുസൃതി പറഞ്ഞു. റെഡിഫ്.കോമിന് നല്‍കിയ അഭിമുഖത്തിലാണ് കനി തന്റെ സിനിമാ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത്.
കരിയറിന്റെ തുടക്കത്തില്‍ കഷ്ടപ്പെടേണ്ടി വന്നിരുന്നോയെന്ന ചോദ്യത്തിനു ‘സിനിമയില്‍ അഭിനയിക്കണമെന്ന് എനിക്ക് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ല. എനിക്ക് അഭിനയിക്കാനുള്ള പാഷനുമില്ല. ഞാന്‍ നാടകം ചെയ്തത് ആ ഒരു അന്തരീക്ഷം ഇഷ്ടപ്പെട്ടതുകൊണ്ടാണ്. നാടകത്തിന് വേണ്ടി പ്രൊഡക്ഷന്‍ വര്‍ക്ക് അടക്കം ചെയ്തിട്ടുണ്ട്. ഫിസിക്കല്‍ ആക്ടിംഗ് എനിക്ക് ഇഷ്ടമാണ്. അതുകൊണ്ടാണ് പാരിസില്‍ പഠിക്കാന്‍ പോയത്’, എന്നായിരുന്നു നടിയുടെ മറുപടി.
Also Read:മദ്യനിർമാണത്തിന് കൊണ്ടുവന്ന സ്പിരിറ്റ് മറിച്ചു വിറ്റ സംഭവം : ജീവനക്കാർ അറസ്റ്റിൽ
2000 – 2010 സമയത്തു റിലീസ് ആയ മലയാള സിനിമകൾ ഇഷ്ടമല്ലാത്തതിനാൽ ആ സമയത്ത് വന്നിരുന്ന ഓഫറുകളെല്ലാം വേണ്ടെന്നു വെച്ചുവെന്ന് നടി പറയുന്നു. അഭിനയിക്കണമെന്ന് ശരിക്കും ആഗ്രഹം തോന്നിയാല്‍ നാടകമായിരിക്കും ചെയ്യുക എന്നും നടി വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ടെന്ന് നടി തുറന്നു സമ്മതിക്കുന്നു.
‘കരിയറിന്റെ തുടക്കത്തില്‍ പണത്തിന് വേണ്ടി മാത്രമായിരുന്നു ഞാന്‍ സിനിമകള്‍ ചെയ്തത്. കാര്യമായൊന്നും ആലോചിക്കാതെ അവസരം വന്നതിലെല്ലാം അഭിനയിച്ചു. പിന്നെ ഒരു തെരഞ്ഞെടുപ്പൊക്കെ നടത്താന്‍ മാത്രമുള്ള അവസരങ്ങളുമില്ലായിരുന്നു. ഇപ്പോള്‍ വരുന്ന പല സിനിമകളും അത് കൈകാര്യം ചെയ്യുന്ന വിഷയവുമെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ട്. പിന്നെ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി അഭിനയത്തോട് ഒരു അഭിനിവേശവും തോന്നാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷെ, ഇപ്പോഴും തേടിയെത്തുന്ന ചില സിനിമകളും കഥാപാത്രങ്ങളും എനിക്ക് ഇഷ്ടപ്പെടാറില്ല. പിന്നെ പണത്തിന് വേണ്ടി മാത്രമാണ് ഞാന്‍ സിനിമകള്‍ ചെയ്യുന്നത്,’ കനി പറഞ്ഞു.
Post Your Comments