KeralaLatest NewsNews

ആനി ശിവയെ അപമാനിക്കുന്ന പോസ്റ്റുമായി സംഗീത ലക്ഷ്മണ: സോഷ്യൽ മീഡിയയിൽ വിമർശനം ശക്തം

ദാ ഇപ്പോ എൻ്റെ സംരക്ഷണ ചുമതല ഏറ്റെടുക്കാനായി ഇവിടെ കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് എഴുന്നെള്ളുന്നു പോലും

തിരുവനന്തപുരം : ഇന്നലെകളെ തന്റെ നേട്ടങ്ങൾ കൊണ്ട് തോൽപ്പിച്ച എസ്‌ഐ ആനിശിവയുടെ ജീവിതകഥ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. പത്തുകൊല്ലം മുൻപ് നാരങ്ങാവെള്ളം വിട്ടുനടന്ന സ്ഥലത്ത് എസ്‌ഐ ആയ എത്തുന്ന ആനി ശിവ സമൂഹത്തിനു പ്രചോദനമാകുന്ന വ്യക്തിത്വം തന്നെയാണ്. സിനിമാ താരങ്ങൾ അടക്കം ആനിയ്ക്ക് അഭിനന്ദനവുമായി എത്തി. എന്നാൽ ആനിയെ ആധിക്ഷേപിക്കുന്ന തരത്തിലുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് ഹൈക്കോടതി അഭിഭാഷക സംഗീത.

”വീട്ടുകാരെ ചതിച്ച് കൊണ്ട്, കട്ടകഴപ്പ് മൂത്ത് കണ്ടവന്റെ കൂടെ ഒളിച്ചോടി പോയി കൊച്ചിനെ പെറ്റുണ്ടാക്കിയവൾ – സ്വന്തം കൈയ്യിലിരിപ്പിന്റെ ദോഷം, വഴിവിട്ട ജീവിതം ജീവിച്ചത് കൊണ്ട് പെരുവഴിയിലായവള്‍, ആൺവേഷം കെട്ടി തേരാ പാരാ നടന്ന് നാരങ്ങാവെള്ളം വിറ്റ് നടന്നവൾ – പിന്നീട് PSC ടെസ്റ്റ്‌ എഴുതി പാസായി SI സെലക്ഷൻ നേടുന്നു. എന്നിറ്റവൾ ദാ ഇപ്പോ എൻ്റെ സംരക്ഷണ ചുമതല ഏറ്റെടുക്കാനായി ഇവിടെ കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷനിലേക്ക് എഴുന്നെള്ളുന്നു പോലും!! ” തുടങ്ങിയ രീതിയിൽ സംഗീത പങ്കുവച്ച പോസ്റ്റിനു ശക്തമായ വിമർശനമാണ് ഉയരുന്നത്.

read also: ബെഹ്‌റ നരേന്ദ്രമോദിയെ വെള്ളപൂശുന്നു, കേരളം ഭീകരരുടെ സ്ലീപ്പിംഗ് സെല്‍ എന്ന  പ്രസ്താവനയ്‌ക്കെതിരെ പോപ്പുലര്‍ ഫ്രണ്ട്

സ്ത്രീത്വത്തെ, സ്ത്രീ അവഹേളിച്ചാൽ കേസ്സുണ്ടാകില്ലേ?എന്തൊരു നീച മനസ്സിൽ നിന്നാണ് ഇത്തരം വരികൾ പുറത്തു വരുന്നതെന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്. സംഗീതയ്ക്ക് മറുപടിയായി ജയാ നാരായണൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ഇങ്ങനെ..

Anie shiva… കരുത്തുറ്റ പെണ്ണ്
Sangeetha lakshmana… കരുത്തുറ്റ പെണ്ണ്
രണ്ടുപേരെയും അങ്ങനെ തന്നെ പറയാനാണ് എനിക്കിഷ്ടം. ആരെയും ആശ്രയിക്കാതെ സ്വന്തം അധ്വാനത്തിൽ ജീവിക്കുന്ന ഏത് പെണ്ണിനേയും ഞാൻ അങ്ങനെ വിളിക്കാൻ ഇഷ്ടപ്പെടുന്നു.
എന്നാൽ ആനി ശിവ എന്ന ഈ പെണ്ണ്.. കനൽ മൂടിയ ചാരത്തിൽ നിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേറ്റവൾ.. ഈ psc പരീക്ഷ പഠിച്ചു പാസ്സായി ഒരു sub inspector ആകാൻ സംഗീത ലക്ഷ്മണ പോലുള്ള പെണ്ണുങ്ങൾക്കൊക്ക പെട്ടെന്ന് പറ്റുമായിരിക്കും. പക്ഷെ ഇവൾ അങ്ങനെ അല്ലല്ലോ!ഒരു കുഞ്ഞിനേയും കൊണ്ടു ഒറ്റയ്ക്ക് ജീവിച്ചു ചെറിയ ചെറിയ ജോലികൾ ചെയ്തു അവൾ അത് നേടിയെടുത്തു ..അപ്പോൾ ഹൈകോടതി അഡ്വക്കേറ്റ് എന്ന ആ വലിയ പദവിയെക്കാളും ആനിയുടെ വിജയത്തിന്, ആ പദവിക്കു ഒത്തിരി ഉയരക്കൂടുതൽ ഉണ്ടെന്നാണ് എന്റെ ഒരു തോന്നൽ..
അഡ്വക്കേറ്റ്ന്റെ ഒരു fb പോസ്റ്റ്‌ ഞാൻ കണ്ടു. പണ്ടെങ്ങോ ഒരു ഫോട്ടോ എടുത്തത് ഇട്ടിട്ട് തലേന്ന് വെള്ളമടിച്ചു കോഞ്ഞാട്ടയായി കിടന്നുറങ്ങിയിട്ട് രാവിലെ ഫോട്ടോ എടുത്തതിന്റെ ആണ് എന്ന്.2014 നു ശേഷം മാഡം വെള്ളമടി നിർത്തി എന്നും. പക്ഷെ എനിക്ക് തോന്നുന്നു ഏതോ ഒരു സാധനം അടിച്ചു പൂസായി, ആ പുതിയ S I എല്ലായിടത്തും നിറഞ്ഞങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ ഒരു പോസ്റ്റ്‌ എഴുതി അങ്ങ് പോസ്റ്റിയതാണോ എന്ന്…
വൽക്കഷ്ണം… ഫേസ്ബുക്കിൽ ചേച്ചി ഗുണമില്ലാത്ത എന്തെഴുതിയാലും 100ലൈക്‌ നു മേലെ കിട്ടുന്നു അത് ചേച്ചി വെറും പെണ്ണായത് കൊണ്ടാണ് എന്ന് പറഞ്ഞു എനിക്ക് കമെന്റ് ഇട്ട ഒരു പെങ്കൊച്ചുണ്ട്. ??അതിനെ ആണ് ഞാൻ പെട്ടെന്ന് അഡ്വക്കേറ്റ് മാഡത്തിന്റെ ആ പോസ്റ്റ്‌ കണ്ടപ്പോൾ ഓർത്തു പോയത്.. പെണ്ണിന് എന്നും പ്രശ്നം പെണ്ണ് തന്നെ ???

shortlink

Related Articles

Post Your Comments

Related Articles


Back to top button